| Sunday, 14th July 2019, 10:07 pm

പോരൂര്‍ ഉണ്ണികൃഷ്ണന്‍ നായകന്‍, കല്‍പ്പാത്തി ബാലകൃഷ്ണന്‍ വില്ലന്‍; തായമ്പക ലോകത്തെ പ്രതിഭകള്‍ ഇനി തിരശീലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തായമ്പക ലോകത്ത് നിരവധി ആരാധകരുള്ള കലാകാരന്‍മാരാണ് പോരൂര്‍ ഉണ്ണികൃഷ്ണനും കല്‍പ്പാത്തി ബാലകൃഷ്ണനും. ഇരുവരെയും ഇനി തിരശീലയില്‍ കാണാം, ഒരു ദേശവിശേഷം എന്ന ചിത്രത്തിലൂടെ. കലയും കലാജീവിതവും പ്രമേയമാക്കി ആര്യചിത്ര ഫിലിംസിന്റെ ബാനറില്‍ നവാഗതനായ ഡോ: സത്യനാരായണനുണ്ണി കഥയും സംഭാഷണവുമൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും പ്രധാന വേഷങ്ങളിലെത്തുന്നത്. നായക കഥാപാത്രമായ വീരരാഘവപൊതുവാളായാണ് പോരൂര്‍ ഉണ്ണികൃഷ്ണന്‍ ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നത്.

ഇരുവരെയും കൂടാതെ വേറെയും നിരവധി തായമ്പക കലാകാരന്‍മാരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പനമണ്ണ ശശി, കലാമണ്ഡലം വിജയകൃഷ്ണന്‍ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം.
സദനം വാസുദേവന്‍ നായര്‍, റഷീദ്, തൃപ്പൂണിത്തുറ കൃഷ്ണദാസ്, വിനോദ് നെടുങ്ങോട്ടൂര്‍, ശ്രീഹരി നാരായണന്‍, മിഥുന്‍ തൃപ്പൂണിത്തുറ, വൈശാഖ് രാമകൃഷ്ണന്‍, മാസ്റ്റര്‍ അര്‍ജ്ജുന്‍, ശ്രീല നല്ലേടം, അശ്വതി കലാമണ്ഡലം, സിന്ധു പൂക്കാട്ടിരി, രാമകൃഷ്ണന്‍, വിജയന്‍ വെളളിനേഴി, ഡോ: എന്‍. ശ്രീകുമാര്‍, ഗിരീഷ് പി. നെടുങ്ങോട്ടൂര്‍, അനിയന്‍ മാസ്റ്റര്‍ നെടുങ്ങോട്ടൂര്‍, എം.പി.എ. ലത്തീഫ്, ചാലിശ്ശേരി ഗോപിമാസ്റ്റര്‍, രാമകൃഷ്ണന്‍ പൂക്കാട്ടേരി , സ്നേഹ സുനില്‍, ദിവ്യ ലക്ഷ്മി, വിനോദ് ബാലകൃഷ്ണന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

നിര്‍മ്മാണം കെ.ടി. രാമകൃഷ്ണന്‍, കെ.ടി. അജയന്‍. ക്യാമറ സാജന്‍ ആന്റണി, എഡിറ്റര്‍ കെ.എം. ഷൈലേഷ്, സംഗീതം സരോജ ഉണ്ണികൃഷ്ണന്‍, ഗാനരചന അനൂപ് തോഴൂക്കര, പശ്ചാത്തല സംഗീതം വില്ല്യം ഫ്രാന്‍സിസ്, കല സി.പി. മോഹനന്‍, കോസ്റ്റ്യൂംസ് കുഞ്ഞുട്ടന്‍, മേക്കപ്പ് അഭിലാഷ്, സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാര്‍, സ്റ്റില്‍സ് നിള ഉത്തമന്‍, ഡിസൈന്‍സ് ജോസഫ് പോള്‍സണ്‍.

photo credit

KALPATHI BALAKRISHNAN@vinil photography

We use cookies to give you the best possible experience. Learn more