| Sunday, 15th February 2015, 11:51 pm

'തട്ടത്തിന്‍ മറയത്ത്' 'മീണ്ടും ഒരു കാതല്‍ കഥ'യായി എത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

“തട്ടത്തിന്‍ മറയത്ത്” എന്ന സൂപ്പര്‍ഹിറ്റ് മലയാളചിത്രത്തിന്റെ തമിഴ് പതിപ്പിന് പേരിട്ടു. “മീണ്ടും ഒരു കാതല്‍ കഥൈ” എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും പുറത്തിറങ്ങി.

ഇഷ തല്‍വാര്‍ തന്നെയാണ് ചിത്രത്തിലെ നായിക. പുതുമുഖതാരം ഗൗതമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. മിത്രം ജവഹറാണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. “യാരെടി നീ മോഹിനി” എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ് അദ്ദേഹം.

നിവിന്‍ പോളിയായിരുന്നു “തട്ടത്തിന്‍ മറയത്തി”ല്‍ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നത്. ജി.വി പ്രകാശാണ് തമിഴ് പതിപ്പിന് സംഗീതമൊരുക്കുന്നത്.

വിനീത് ശ്രീനിവാസനാണ് “തട്ടത്തിന്‍ മറയത്ത്” സംവിധാനം ചെയ്തിരുന്നത്. ലളിതമായ രീതിയില്‍ പ്രണയം അവതരിപ്പിച്ചിരുന്ന ചിത്രമായിരുന്നു “തട്ടത്തില്‍ മറയത്ത്”

Latest Stories

We use cookies to give you the best possible experience. Learn more