| Monday, 29th September 2025, 9:30 am

'കര'ത്തിലെ വെല്ലുവിളി അതായിരുന്നു; 2024 മുതൽ ലൊക്കേഷൻ യാത്ര ആരംഭിച്ചു : വിശാഖ് സുബ്രമണ്യം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നോബിൾ ബാബുവിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് കരം. നോബിൾ ബാബു തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയതും. വിശാഖ് സുബ്രമണ്യവും വിനീതും കൂടിയാണ് ചിത്രം നിർമിച്ചത്. ഇപ്പോൾ ചിത്രത്തെക്കിറിച്ച് സംസാരിക്കുകയാണ് നിർമാതാവ്.

‘ഒരു ത്രില്ലർ സിനിമ ആയതുകൊണ്ട് സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനും അത്ര മേൽ പ്രാധാന്യമുണ്ട്. ജോമോനും ഷാൻ റഹ്‌മാനും വിനീതും ‘ജേക്കബിന്റെ സ്വർഗരാജ്യം’ എന്ന ചിത്രത്തിന് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്.

അഞ്ചുവർഷമായി ഞാൻ വിനീതിനൊപ്പമുണ്ട്. ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നീ സിനിമകൾ ഒരുമിച്ച് ചെയ്യാൻ കഴിഞ്ഞു. ലവ് ആക്ഷൻ ഡ്രാമയിലാണ് അവസാനമായി ഞാനും ഷാൻ റഹ്‌മാനും ജോമോൻ.ടി. ജോണും ഒന്നിച്ച് വർക്ക് ചെയ്യുന്നത്. എല്ലാവരും ഒരുമിച്ച് വരുന്ന സിനിമ കരം തന്നെ. ഞാനും വിനീതും ചേർന്ന് ചെയ്യുന്ന ഏറ്റവും വലിയ ബജറ്റിലുള്ള സിനിമയായിരിക്കും കരം.

2024 മെയ് മുതൽ ലൊക്കേഷൻ തേടി യാത്ര ആരംഭിച്ചു. വിദേശത്ത് നാലഞ്ച് തവണ യാത്ര ചെയ്തു. പിന്നീടാണ് ജോർജിയയിൽ ഷൂട്ട് ചെയ്യാൻ തീരുമാനിക്കുന്നത്. ഭൂപ്രദേശം മാറിയാൽ സിനിമയെ അത് ബാധിക്കുമെന്നതിനാൽ 95 ശതമാനവും വിദേശ രാജ്യങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അഞ്ച് ദിവസം വടക്കേ ഇന്ത്യയിൽ ചിലയിടങ്ങളിലും ഒരു ദിവസം കൊച്ചിയിലുമായാണ് ചിത്രീകരണം നടന്നത്,’ വിശാഖ് സുബ്രമണ്യം പറഞ്ഞു.

സിനിമയുടെ പ്രീപ്രൊഡക്ഷൻ ജോലികൾക്കാണ് ഏറ്റവും അധികം സമയം വേണ്ടിവന്നതെന്നും ഒരു വർഷമെടുത്താണ് സിനിമയുടെ ആദ്യ ജോലികൾ പൂർത്തിയാക്കിയതെന്നും വിശാഖ് പറയുന്നു.

അവിടത്തെ രീതികൾക്കും നിയമങ്ങൾക്കും അനുസരിച്ച് ചാർട്ട് ചെയ്തതുപോലെ സിനിമ ചിത്രീകരണം പൂർത്തിയാക്കുക എന്നതായിരുന്നു വെല്ലുവിളിയെന്നും ലോക്കേഷനുകളിലേക്കുള്ള യാത്രകൾ വലിയ ടാസ്‌ക് ആയിരുന്നെന്നും വിശാഖ് കൂട്ടിച്ചേർത്തു.

Content Highlight: That was the challenge in Karam Movie says Visakh Subramanyam

We use cookies to give you the best possible experience. Learn more