| Tuesday, 13th October 2026, 12:51 pm

സലിം കുമാറിന്റെ വോക്കലുണ്ടെങ്കിലേ ആ പാട്ട് പൂർണമാവുള്ളൂ, ആ പാട്ടിലേക്കുള്ള കോണ്ട്രിബൂഷൺ അദ്ദേഹത്തിന്റെ വോക്കലാണ്: വിഷ്ണു വിജയ്

അനുപമ കെ. സീത

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് 2022ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘തല്ലുമാല’. വ്യത്യസ്തമായ കഥ പറച്ചിൽ രീതികൊണ്ടും എഡിറ്റിങ് കൊണ്ടും ഏറെ പ്രശംസ പിടിച്ച് പറ്റാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. സിനിമയിലെ ആക്ഷൻ സീനുകളും പാട്ടുകളും യുവജനങ്ങൾക്കിടയിൽ ഒരു തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. സിനിമയിലെ വിഷ്ണു വിജയ് സംഗീതം ചെയ്‌ത ‘മണവാളൻ തഗ്ഗ്‌സ്’ വൈറലായ പാട്ടുകളിലൊന്നാണ്.

സിനിമയിലെ ‘ഓളെ മെലഡി’ എന്ന പാട്ട് നടൻ സലിം കുമാറിന്റെ വോക്കലും കൂടെയുണ്ടെങ്കിലേ പൂർണമാവുകയുള്ളുവെന്നാണ് സംഗീത സംവിധായകൻ വിഷ്ണു വിജയ് പറയുന്നത്. ദി ക്യൂ സ്‌റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിഷ്ണു.

‘ഓളെ മെലഡി’ പാട്ടിലെ രംഗം.Photo.Screen Grab/Youtube.com

‘ഹരിചരണിന്റെയും ബെന്നി ദയാലിന്റെയും വോക്കൽസ് ഇമ്പോർട്ടന്റാണ്. അതുപോലെ തന്നെ സലിം കുമാറിന്റെ വോക്കലുമുണ്ടെങ്കിലേ ആ പാട്ട് പൂർണമാവുള്ളൂ. ഈ പാട്ടോർക്കുമ്പോൾ അദ്ദേഹത്തിന്റെയൊപ്പം ഒരുമിച്ച് കൊളാബറേറ്റ് ചെയ്ത് വർക്ക് ചെയ്യാൻ പറ്റിയല്ലോയെന്ന് തോന്നാറുണ്ട്. മറ്റ് പാട്ടുകളിൽ നിന്നും ഈ പാട്ട് വ്യത്യസ്തമായി നിൽക്കാനുള്ള കാരണവും ഏറ്റവും വലിയ കോണ്ട്രിബൂഷണും പാട്ടിലെ അദ്ദേഹത്തിന്റെ വോക്കലാണ്.’ വിഷ്ണു പറഞ്ഞു.

പാട്ടിനെ ജനകീയമാക്കാൻ സലിം കുമാറിന്റെ വോക്കലിനു കഴിഞ്ഞുവെന്നും അതുകൊണ്ടാണ് ഇപ്പോഴും ജനങ്ങൾക്കിടയിൽ ആ പാട്ടിങ്ങനെ നിന്നു പോവാനുള്ള കാരണമെന്നും വിഷ്ണു വിജയ് വ്യക്തമാക്കി. സലിം കുമാറിന്റെ വോക്കൽ ഇല്ലായിരുന്നുവെങ്കിൽ സർക്കാസ്റ്റിക്കലിയായിട്ടും തമാശയായിട്ടും പറയേണ്ട കാര്യങ്ങൾ താൻ ഇതുവരെ പഠിച്ചതും പ്രാക്ടീസ് ചെയ്തതുമായിട്ടുള്ള കുറേ കാര്യങ്ങൾ കാണിക്കാൻ വേണ്ടി മാത്രമുള്ള ഒരു സാധാരണ പാട്ടായി പോയേനെയെന്നും വിഷ്ണു കൂട്ടിച്ചേർത്തു.

വിഷ്ണു വിജയ്.Photo.Screen Grab/IMDb

പണ്ടുകാലത്തെ സാംബശിവന്റെ കഥാപ്രസംഗം കേൾക്കുന്ന ഒരു ഫീൽ നൽകുന്ന രീതിയിലാണ് ഈ പാട്ടിലെ സലീം കുമാറിന്റെ നറേഷൻ വരുന്നതെന്നും അതിനെ ഒരു ‘കവാലി’ സ്റ്റൈലിൽ നിർത്തിക്കൊണ്ട്, പാട്ടിന്റെ ബാക്കി ഭാഗങ്ങളിൽ യാതൊരു തരത്തിലും മുഴച്ച് നിൽക്കാത്ത രീതിയിലാണ് ഇതിന്റെ വോക്കൽസ് വന്നതെന്നുമാണ് വിഷ്ണു പറയുന്നത്.

‘ബെത്‌ലഹേം കുടുംബ യൂണിറ്റാ’ണ് വിഷ്ണുവിന്റേതായ് അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ സൂപ്പർഹിറ്റാവുകയും ഇപ്പോൾ പ്ലേലിസ്റ്റ് ഭരിച്ചുകൊണ്ടിരിക്കുകയുമാണ്. മമ്മൂട്ടി കമ്പനിയുടെ പ്രൊഡക്ഷനിൽ നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ‘മേള’യാണ് വിഷ്ണുവിന്റേതായ് പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.

Content Highlight: That song would only be complete with Salim Kumar’s vocals; his voice is his contribution to the song said Vishnu Vijay

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more