| Saturday, 30th May 2026, 6:01 pm

ദൃശ്യത്തിലെ ആ ഭാഗം എനിക്ക് കണ്‍വിന്‍സിങ് ആയിരുന്നില്ല, പക്ഷേ ജീത്തു സാറിനോട് ഞാനത് പറഞ്ഞില്ല: എസ്തര്‍ അനില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റ് ഫ്രാഞ്ചൈസികളിലൊന്നായ ‘ദൃശ്യ’ത്തിലെ അനു എന്ന കഥാപാത്രം പ്രേക്ഷകര്‍ അത്ര എളുപ്പത്തില്‍ മറക്കില്ല. കൊച്ചുകുട്ടിയായി ദൃശ്യം 1 ല്‍ പ്രേക്ഷകര്‍ കണ്ട അനുവിന് ദൃശ്യം 3യിലെത്തുമ്പോള്‍ മാറ്റങ്ങള്‍ ഏറെയാണ്.

അനുവിന്റെ മാനസിക വ്യാപാരങ്ങളെ കുറിച്ചും, അവര്‍ കടന്നുപോകുന്ന സംഘര്‍ഷങ്ങളെ കുറിച്ചും മനസുതുറക്കുകയാണ് നടി എസ്തര്‍ അനില്‍. ഒപ്പം ദൃശ്യത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തനിക്ക് തോന്നിയ ചില സംശയങ്ങളെ കുറിച്ചും ‘ദി ഷോ സ്‌കേപ്പ് ജേണലിന്’ നല്‍കിയ അഭിമുഖത്തില്‍ എസ്തര്‍ സംസാരിക്കുന്നുണ്ട്.

‘ദൃശ്യം 3-യുടെ സ്‌ക്രിപ്റ്റ് വായിക്കാന്‍ ജീത്തു സാര്‍ തന്നിട്ടുണ്ടായിരുന്നു. ദൃശ്യം 2-ന്റെ സ്‌ക്രിപ്റ്റും വായിക്കാന്‍ തന്നിരുന്നെങ്കിലും അന്ന് ഞാനൊരു ടീനേജര്‍ ആണ്. ഞാന്‍ അതൊരു എക്‌സൈറ്റ്‌മെന്റോടെ വായിച്ചു പോയി എന്നല്ലാതെ ക്യാരക്ടറിന്റെ ഡെപ്തിലേക്കൊന്നും ഇറങ്ങിച്ചെന്നിട്ടുണ്ടായിരുന്നില്ല. ഞാനതൊന്നും ആലോചിച്ചിട്ടും ഉണ്ടായിരുന്നില്ല.

എന്നാല്‍ 3-യുടെ സ്‌ക്രിപ്റ്റ് തന്നപ്പോള്‍ തന്നെ ജീത്തു സാര്‍ പറഞ്ഞത് ഒരു പെന്നും പേപ്പറും എടുത്തോളൂ, അല്ലെങ്കില്‍ ഫോണില്‍ നോട്ട് ചെയ്‌തോളൂ, വായിച്ചുകഴിഞ്ഞിട്ട് താഴെ വന്നിട്ട് നമുക്ക് ഡിസ്‌ക്കസ് ചെയ്യാമെന്നാണ്.

അങ്കിളിന്റെ മകളും ഈ പ്രൊജക്ടില്‍ ഇന്‍വോള്‍ഡ് ആണ്. പുള്ളിക്കാരിയും ഉണ്ടായിരുന്നു. അങ്ങനെ വായിച്ച ശേഷം ഞങ്ങള്‍ തമ്മില്‍ ഒരു ഡിസ്‌കഷന്‍ ഉണ്ടായിരുന്നു.

എസ്തര്‍ Photo: The Showscape Journal

ആ സമയത്ത് എന്റെ മനസ്സില്‍ ഏറ്റവും കൂടുതലായി ഉണ്ടായിരുന്ന ഒരു ചോദ്യം ഒരു കുട്ടി ഇത്രയും ഭയാനകമായ ഒരു കാര്യം കണ്ടിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത് അവരുടെ ലൈഫ് ലോങ് ഹോണ്ട് ചെയ്യില്ലേ എന്നതായിരുന്നു. പക്ഷേ അനുവിന്റെ കഥാപാത്രത്തെ പുറമെ കാണുന്നത് എപ്പോഴും ചിരിച്ച് കളിച്ച് തര്‍ക്കുത്തരം പറഞ്ഞ് നടക്കുന്നതായിട്ടാണ്. ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് നമുക്ക് തോന്നും.

‘അത് എനിക്ക് അത്രയ്ക്കും കണ്‍വിന്‍സിങ് ആയിരുന്നില്ല. പക്ഷെ എനിക്ക് ഇത് ജീത്തു അങ്കിളിന്റെ അടുത്ത് പറയാന്‍ ഒരു മടിയുണ്ടായിരുന്നു. കാരണം എന്റെ കഥാപാത്രത്തെ കുറിച്ച് ഞാന്‍ കൂടുതല്‍ ചോദിക്കുന്നതുപോലെ ആവുമോ എന്ന് അങ്കിളിന് തോന്നിയാലോ എന്ന് കരുതി.

എസ്തര്‍ photo: cinemaexpress

പക്ഷേ പിന്നീട് ഒരിക്കല്‍ എസ്തര്‍ അങ്കിളിന്റെ മോളുടെ അടുത്ത് ഈ കാര്യം പറഞ്ഞപ്പോള്‍ ഇതെന്താ അന്ന് പറയാതിരുന്നത് എന്ന് അവര്‍ ചോദിച്ചു. അതവര്‍ സ്വീകരിക്കുമോ ഇല്ലയോ എന്നതല്ല, നമ്മള്‍ നമ്മുടെ ക്യാരക്ടറിനെ കുറിച്ച് തോന്നുന്നത് പറയണമായിരുന്നു എന്നാണ് അവര്‍ പറഞ്ഞത്.

സംവിധായകന്റെ പോയിന്റ് ഓഫ് വ്യൂവില്‍ നോക്കുമ്പോള്‍ ഞാന്‍ കാണുന്നത് ഇളയകുട്ടിയാണ് വീട്ടിലെ എല്ലാ കാര്യങ്ങളെ ലൈറ്റ് ഹാര്‍ട്ടഡ് ആക്കുന്നത്. അവരെ എന്നും ഒരു കുഞ്ഞുകുട്ടിയായിട്ടാണ് ഫാമിലിയില്‍ കാണുക.

അനുവിനെ കൊണ്ട് സംഭവിച്ച കാര്യം ഇല്ലാതാക്കാന്‍ പറ്റില്ല. അച്ഛനെ സഹായിക്കാന്‍ പറ്റില്ല. ആകെ ചെയ്യാന്‍ പറ്റുന്നത് ഇങ്ങനെ കളിച്ച് ചിരിച്ച് നടക്കുമ്പോള്‍ എല്ലാം മറന്ന് എല്ലാവര്‍ക്കും അതിലേക്ക് തിരിച്ചുപോകാന്‍ പറ്റുമെന്നാണ് ദൃശ്യം 2-ല്‍ അനു വിശ്വസിക്കുന്നത്. അനുവിന്റെ ട്രോമ ഹിഡനാണ്. ദൃശ്യം 2-ല്‍. 3ലേക്ക് വരുമ്പോഴും അതേ ഒരു ഫോര്‍മാറ്റാണ് എടുത്തിരിക്കുന്നത്.

പിന്നെ ഇത് ജോര്‍ജുകുട്ടിയുടെ പോയിന്റ് ഓഫ് വ്യൂവില്‍ നിന്ന് പറയുന്ന കഥയാണ്. എല്ലാവരുടെയും ക്യാരക്ടര്‍ ഡെപ്തിലേക്ക് പോകാന്‍ പറ്റില്ല. പടം ഇറങ്ങുമ്പോള്‍ വരുന്ന ക്രിട്ടിസിസം റിപ്പിറ്റീഷന്‍ തന്നെയാണ്. എങ്കിലും പലരും ഈ കഥാപാത്രത്തെ എന്‍ജോയ് ചെയ്തു. കൂടുതല്‍ സിനിമയെ പറ്റി ചിന്തിക്കുന്നവര്‍ക്ക് ഈ പോയിന്റ് തോന്നിയിട്ടുണ്ട്,’ എസ്തര്‍ പറഞ്ഞു.

Content Highlight: That part in Drishyam wasn’t convincing to me, but I didn’t tell Jeethu Sir: Esther Anil

We use cookies to give you the best possible experience. Learn more