‘ഒരു മെക്സിക്കൻ അപാരത’യിലെ ജോബിയിൽ തുടങ്ങി ഇന്ന് ‘ബത്ത’യിലെ ദില്ലി വരെ എത്തി നിൽക്കുകയാണ് നടൻ വിഷ്ണു ഗോവിന്ദൻ. ‘അറ്റൻഷൻ പ്ലീസി’ലെ ഹരിയെന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാർത്തിക് സുബ്ബരാജിന്റെ ‘ജിഗർത്തണ്ട ഡബിൾ എക്സി’ലെ മുരുകനെന്ന കഥാപാത്രത്തിലൂടെ തമിഴ് ഇൻഡസ്ട്രിയിലും ചുവടു വെച്ചു. ‘ബത്ത’യിലെ ദില്ലിക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.
താൻ സിനിമ തിരഞ്ഞെടുക്കാനുള്ള കാരണം വിജയ് സേതുപതിയാണെന്നാണ് വിഷ്ണു ഗോവിന്ദൻ പറയുന്നത്. ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
ബത്തയിലെ രംഗം.Photo.Screen Grab/Yotube.com
‘വിജയ് സാറിന്റെ ‘പിസ്സ’,’നടുവില കൊഞ്ചം പക്കത്ത കാണോം’,’സുധു കാവും’ ഒക്കെ കണ്ടിട്ടാണ് അഭിനയിക്കണമെന്ന് തോന്നിയത്. ഇങ്ങനെ ഒരാൾക്ക് സ്ക്രീനിൽ മെസ്മറൈസ് ചെയ്യാൻ പറ്റുമെന്ന് തോന്നിയിട്ടാണ് സിനിമയിൽ ട്രൈ ചെയ്ത് നോക്കിയാലോന്ന് വിചാരിച്ചത്. അങ്ങനെ ഒരാളുടെ കൂടെ ഫോട്ടോ എടുക്കുന്നതും ഷേക്ക്ഹാൻഡ് കൊടുക്കുന്നതും വലിയ കാര്യമാണെന്ന് വിചാരിച്ച് നടക്കുന്ന സമയത്താണ് ഇങ്ങനെയൊരു പരിപാടിയിലേക്കൊക്കെ എത്തുന്നത്. സേതു സാർ നമ്മളെ പോലെ വന്നിട്ടുള്ളൊരു ആളാണ്, ആ ഒരു ജേർണി ഫുൾഫിൽ ചെയ്തിട്ടാണ് അദ്ദേഹം വരുന്നത്.’ വിഷ്ണു പറഞ്ഞു.
‘വിക്രംവേദ’ സിനിമ ഇറങ്ങിയ സമയത്ത് സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂസ് കണ്ടപ്പോൾ വിജയ് സേതുപതി നടൻ മാധവന്റെ കൂടെ ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ സിഗരറ്റ് വലിച്ച് സംസാരിച്ചാണ് അവർ തമ്മിലുള്ള അകലം ഐസ്ബ്രേക് ചെയ്തതെന്ന് വിഷ്ണു പറഞ്ഞു. അന്ന് തൊട്ടുള്ള ആഗ്രഹമാണ് വിജയ് സേതുപതിയുടെ കൂടെ സിഗരറ്റ് വലിക്കണമെന്നുള്ളതെന്നും താരം പറഞ്ഞു.
ബാലാജി തരണീധരൻ.വിഷ്ണു ഗോവിന്ദൻ.വിജയ് സേതുപതി.Photo.Screen Grab/Facebook.com
ബത്തയുടെ ഷൂട്ടിങ്ങിനു രണ്ട് മൂന്ന് വർഷം മുമ്പ് തന്നെ താൻ സിഗരറ്റ് വലി നിർത്തിയെന്നും ഷൂട്ടിങ്ങിന്റെ ഭാഗമായി വലിക്കേണ്ടി വന്നപ്പോഴാണ് വിജയ് സേതുപതിയും വലി നിർത്തിയിട്ട് അഞ്ചു വർഷത്തോളമായെന്ന് അറിയുന്നതെന്നും താരം വ്യക്തമാക്കി. അതിനാൽ തന്റെ ആഗ്രഹം നടക്കില്ലായെന്ന് വിചാരിച്ചുവെന്ന് താരം കൂട്ടിച്ചേർത്തു.
എന്നാൽ വിജയ് സേതുപതിക്ക് സിനിമയിൽ സിഗരറ്റ് വലിക്കുന്ന ഒരു സീനുണ്ടായതിനാൽ അത് വലിച്ച് കളയുന്ന സമയത്ത് താനത് പോയി വാങ്ങി വലിക്കുകയും തന്റെ ആഗ്രഹത്തെക്കുറിച്ച് പറയുകയും ചെയ്തുവെന്നാണ് വിഷ്ണു പറയുന്നത്. അതു കേട്ട വിജയ് വിഷ്ണുവിന്റെ കൈയ്യിൽ നിന്നും വാങ്ങി വലിച്ചുവെന്നും തനിക്കത് അൾട്ടിമേറ്റ് മൊമെന്റായി തോന്നിയെന്നും വിഷ്ണു കൂട്ടിച്ചേർത്തു.
ഈ ഒരു സംഭവത്തിലൂടെ വിജയ് സേതുപതി എന്ന നടൻ തന്റെ കൂടെ വർക്ക് ചെയ്യുന്ന സഹപ്രവർത്തകരോടും മനുഷ്യരോടും കാണിക്കുന്ന ജെനുവിൻ ആയിട്ടുള്ള സ്നേഹമാണ് പ്രകടമാകുന്നതെന്നാണ് വിഷ്ണു പറയുന്നത്. ആ ഒരു സ്നേഹം അദ്ദേഹത്തിന്റെ സിനിമ ജേർണിയിലും പ്രതിഫലിക്കുന്നുണ്ടെന്നും വിഷ്ണു പറഞ്ഞു.
Content Highlight: That moment with Vijay Sethupathi is the ultimate moment for me said Vishnu Govindhan