| Thursday, 18th December 2025, 12:34 pm

ലോകഃ, തുടരും ചിത്രങ്ങള്‍ വലിയ കളക്ഷനിലേക്ക് പോയതിന്റെ കാരണം എമ്പുരാന്‍ തന്ന ഓപ്പണിങ്: തരുണ്‍ മൂര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമക്ക് എമ്പുരാന്‍ ഉണ്ടാക്കിയത് വലിയ ഓപ്പണിങ്ങാണെന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ക്ലബ് എഫ്.എം നടത്തിയ ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തുടരും ആണെങ്കിലും ലോകഃയാണെങ്കിലും 200 കോടി 300 കോടി റേഞ്ചിലേക്ക് എത്തിയതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം എമ്പുരാന്റെ മാര്‍ക്കറ്റാണ്. അത് എമ്പുരാന്‍ തുറന്ന് തന്ന ഒരു മാര്‍ക്കറ്റാണ്. എമ്പുരാന്‍ എന്ന സിനിമ മൊത്തത്തില്‍ മലയാള സിനിമക്ക് ഉണ്ടാക്കിയത് ഒരു വലിയ ഓപ്പണിങ്ങാണ്.

തരുണ്‍ മൂര്‍ത്തി Photo: Tharun moorthy/ Facebook.com

അത് ആഗോളതലത്തിലുള്ള കളക്ഷനില്‍ നിന്ന് വ്യക്തമാണ്. ഇതിന് മുന്നേ ഒരു മലയാള സിനിമയും ഇങ്ങനെ വന്നിട്ടില്ലെന്നാണ് പറയുന്നത്.

എമ്പുരാന്റെ പിന്നാലെ തുടരും വന്നുവെന്നും അത് കോടികള്‍ സ്വന്തമാക്കിയെന്നും തരുണ്‍ പറയുന്നു. പിന്നെ ഒരു കൃത്യമായ ഇടവേളയില്‍ ലോകഃ വന്നുവെന്നും തരുണ്‍ പറഞ്ഞു. തിയേറ്ററുകളിലേക്ക് ആളുകളേ കൊണ്ടുവരുന്നതില്‍ ഇപ്പോള്‍ നമ്മുടെ ബെഞ്ച് മാര്‍ക്ക് ലോകഃ അല്ലെങ്കില്‍ എമ്പുരാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ എനിക്ക് അന്യഭാഷയിലുള്ള ആളുകളോട് സംസാരിക്കുമ്പോള്‍, അല്ലെങ്കില്‍ നമ്മളുടെ മുന്നിലേക്ക് വേറേ കഥകള്‍ വരുമ്പോള്‍ വലിയ സ്‌കെയിലില്‍ സിനിമ ചെയ്യാന്‍ കഴിയുമെന്ന വിശ്വാസം വന്ന് തുടങ്ങി. എന്ത് ബ്രഹ്‌മാണ്ഡ സിനിമയാണെങ്കിലും അതിന്റെ കോറില്‍ ഒരു കണക്ടിങ് ഇമോഷന്‍ വേണം.

ലോകഃ കാഴ്ച്ചയില്‍ ഒരു വലിയ സിനിമയാണെങ്കില്‍ പോലും നമ്മളെ കണക്ട് ചെയ്യുന്ന ഒരു ഇമോഷന്‍ ഉള്ളതുകൊണ്ടാണ് അത് വിജയിക്കുന്നത്. കെ.ജി എഫ് ആണെങ്കിലും, ബാഹുബലി ആണെങ്കിലും അതിനൊരു കാതാലായ ഇമോഷനുണ്ട്,’ തരുണ്‍ പറയുന്നു.

Content Highlight: Tharun Moorthy  says that Empuraan has created a great opening for Malayalam cinema 

We use cookies to give you the best possible experience. Learn more