ഈ വർഷം ചരിത്ര വിജയമായ ചിത്രമാണ് മോഹൻലാൽ ശോഭന കൂട്ടുകെട്ടിൽ തിയറ്ററുകളിലെത്തിയ തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമ ഈ വർഷത്തെ രണ്ടാമത്തെ 200 കോടി എന്ന നേട്ടവും സ്വന്തമാക്കി.
വർഷങ്ങൾക്കുശേഷം ശോഭന മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമായതിനാൽ തന്നെ ആരാധകർ ഏറെ ഏറ്റെടുത്ത സിനിമ കൂടിയായിരുന്നു തുടരും.
മോഹൻലാൽ, ശോഭന,Photo: IMDb
എന്ത് ബ്രഹ്മാണ്ഡ ചിത്രങ്ങൾ നിർമ്മിക്കുകയാണെങ്കിലും അതിൽ ഒരു ഇമോഷൻ വേണമെന്നും മലയാളി ഫിലിം മേക്കേഴ്‌സ് സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ ആ ഒരു ഇമോഷൻ മറന്നു പോകാതെയാണ് സിനിമകൾ നിർമ്മിക്കുക എന്നും തരുൺ പറഞ്ഞു. റെഡ് എഫ്.എം ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ എന്ത് ബ്രഹ്മാണ്ഡ സിനിമകൾ എടുക്കുകയാണെങ്കിലും അതിന്റെ ഉള്ളിൽ പ്രേക്ഷകർക്ക് കണക്ട് ആവുന്ന ഒരു ഇമോഷൻ വേണം. ലോകഃ വലിയ ഒരു സിനിമയാണ്, അതിന്റെ പിറകിൽ നമ്മളെ കണക്ട് ചെയുന്ന ഒരു ഇമോഷൻ ഉണ്ട്. ഏത് ബ്രഹ്മാണ്ഡ സിനിമകൾക്ക് പിന്നിൽ പോകുമ്പോളും ഈ ഇമോഷൻ ഇല്ലെങ്കിൽ സിനിമയ്ക്ക് ഒരു മീനിങ് ഇല്ലാതെയാവുകയാണ്.
കെ ജി എഫ് ആയാലും ബാഹുബലി ആയാലും അതിലെല്ലാം ഒരു ഇമോഷൻ ഉണ്ട്. ഇതിനെല്ലാമുപരി ആളുകൾ ഈ ഇമോഷൻ മറന്ന് വലിയകാഴ്ചകൾക്ക് പിന്നാലെ പോവുകയാണ്. എന്നാൽ മലയാളി ഫിലിം മേക്കേഴ്‌സിന്റെ ഏറ്റവും വലിയ ക്വാളിറ്റി എന്ന് പറയുന്നത് മലയാളികളുടെ ബേസിക് ഇമോഷൻ വിട്ട് പിടിക്കാറില്ല എന്നതാണ്,’ തരുൺ പറയുന്നു.
എങ്ങനെയായാലും മലയാളി പ്രേക്ഷകർക്ക് കണക്ട് ആവുന്ന രീതിയിലാണ് ഫിലിം മേക്കേഴ്‌സ് സിനിമകൾ ചെയ്യുന്നത്. കുടുംബപ്രേക്ഷകർക്ക് കണക്ട് ആവുന്ന രീതിയിൽ സിനിമകൾ ചെയ്യാൻ അവർ എപ്പോഴും ശ്രമിക്കാറുണ്ടെന്നും തരുൺ പറഞ്ഞു.
2021ൽ പുറത്തിറങ്ങിയ ഓപ്പറേഷൻ ജാവയാണ് തരുൺ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ സൗദി വെള്ളയ്ക്കയും മികച്ച പ്രതികരണം നേടിയിരുന്നു.
Content Highlight: Tharun Moorthy says no matter what kind of cosmic film it is, it should have an emotion in it.