ബിഗ് ബജറ്റോ വമ്പന്‍ ഹൈപ്പോ പ്രൊമോഷനോ ഇല്ലാത്ത ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തി ബോക്‌സ് ഓഫീസ് തൂക്കുന്ന കാഴ്ച്ചക്കാണ് മലയാള സിനിമ സാക്ഷ്യം വഹിക്കുന്നത്. ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ ശ്രദ്ധേയരായ ഒരുപിടി ചെറുപ്പക്കാരെ പ്രധാനകഥാപാത്രങ്ങളാക്കി സവിന്‍ സ സംവിധാനം ചെയ്ത് നൂറുകോടിയിലേക്ക് കുതിക്കുന്ന വാഴ 2 ഇതിന് ഉത്തമ ഉദാഹരണമാണ്. ഇക്കൂട്ടത്തിലേക്ക് മറ്റൊരു എന്‍ട്രിയായിരിക്കും എന്ന് പ്രേക്ഷകര്‍ ഉറച്ച് വിശ്വസിക്കുന്ന ചിത്രമാണ് സൈജു കുറുപ്പ് നായകനാകുന്ന മോഹനിയാട്ടം.
മോഹനിയാട്ടം. Photo: IMDB
ഏപ്രില്‍ 10ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രത്തെക്കുറിച്ച് മലയാളത്തിലെ പ്രമുഖ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി തന്റെ ഫേസ് ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രം കണ്ടെന്നും തിയേറ്ററുകളില്‍ തന്നെ കണ്ടിരിക്കേണ്ട കംപ്ലീറ്റ് എന്റര്‍ടെയിനറാണ് ചിത്രമെന്നും തരുണ്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
‘ഒരു ചിത്രത്തെക്കുറിച്ചും അതിന്റെ റിലീസിന് മുമ്പ് ഞാന്‍ എഴുതാറില്ല. പക്ഷേ ഈ ചിത്രം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. പല സമയങ്ങളിലും എനിക്ക് കണ്ട്രോള്‍ ചെയ്യാന്‍ കഴിയാത്ത വിധം ഞാന്‍ ചിരിച്ചു. ഒരു പക്കാ ഡാര്‍ക്ക് കോമഡിയാണ് ചിത്രം. ഭരതനും കുടുംബവും നിങ്ങളെ രണ്ട് മണിക്കൂര്‍ 20 മിനുട്ട് നേരത്തേക്ക് ഒരു രസകരമായ യാത്രക്ക് കൊണ്ടുപോകും.
തീര്‍ച്ചയായും ഒരു പാക്ക്ഡ് ആയിട്ടുള്ള തിയേറ്ററില്‍ തന്നെ പോയി കാണേണ്ട, പീക്ക് മൊമന്റ്‌സില്‍ തിയേറ്റര്‍ ഒട്ടാകെ പൊട്ടിച്ചിരിക്കുന്ന ചിത്രമാണിത്. ഇതൊരു ഫീല്‍ ഗുഡ് ഇമോഷണല്‍ ഡ്രാമയല്ല. ഒരു ഔട്ട് ആന്‍ ഔട്ട്, നോ ലോജിക്ക് ഡാര്‍ക്ക് കോമഡിയാണ്. ശരിയായ മൈന്‍ഡ് സെറ്റോടുകൂടി പോയി ചിരിച്ച് എന്‍ജോയ് ചെയ്യുക,’ തുരുണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഭരതനാട്യം. Photo: Filmibeat
2024ല്‍ പുറത്തിറങ്ങിയ ഭരതനാട്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ഭരതനാട്യം റിലീസിന് ഒരുങ്ങുന്നത്. സൈജു കുറുപ്പിന്റെ 150ാമത്തെ ചിത്രമെന്ന പ്രേത്യേകതയോടെ പുറത്തിറങ്ങുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, വിനയ് ഫോര്‍ട്ട്, കലാരഞ്ജിനി, ശ്രീജ രവി, ബേബി ജീന്‍, ജഗദീഷ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
Content Highlight: Tharun Moorthy’s Film review about Mohiniyattam Movie