| Friday, 9th January 2026, 2:23 pm

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയില്‍

ആദര്‍ശ് എം.കെ.

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ എസ്.ഐ.ടി ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്യുന്നത്.

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിര്‍ണായക പങ്കുണ്ടെന്നുമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

ദേവസ്വം ബോര്‍ഡില്‍ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണ് തന്ത്രിയെന്നും അഴിമതി നിരോധന പരിധിയിലും തന്ത്രി ഉള്‍പ്പെടുമെന്നും പോറ്റി സ്വര്‍ണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തന്ത്രി നല്‍കിയ അനുമതികളില്‍ മൂന്നെണ്ണം സംശാസ്പദമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചത് കണ്ഠരര് രാജീവരാണെന്ന് പത്മകുമാറടക്കം മൊഴി നല്‍കിയിരുന്നെന്നാണ് വിവരം.

ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് എസ്.ഐ.ടി ഓഫീസിലേക്ക് രാജീവരെ വിളിച്ചുവരുത്തിയത്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

Content Highlight: Thantri Kantarar Rajeevar in SIT custody in Sabarimala gold theft case

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more