തിരുവനന്തപുരം: ഒപ്പം നിന്ന ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞ് നടി അന്‍സിബ ഹസന്‍.
അമ്മയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ കൂടെ നിന്നവര്‍ക്കാണ് അന്‍സിബ നന്ദി അറിയിച്ചത്.
അമ്മ സംഘടനയുമായി ബന്ധപ്പെട്ട് ഇനിയൊരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങള്‍ വഹിക്കാനോ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകട്ടെയെന്നും അന്‍സിബ പറഞ്ഞു.
‘ സ്‌നേഹത്തിന് നന്ദി, പുതിയ തുടക്കങ്ങള്‍ക്കായി വഴിമാറുന്നു. മാറ്റം അനിവാര്യമാണ്. അത് കരുത്തുള്ള യുവതലമുറയില്‍ നിന്നാകട്ടെ,’ നടി പറഞ്ഞു.
ജീവിതയാത്രയില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരം ഇപ്പോള്‍ ലഭിച്ച സ്‌നേഹമാണെന്നും അതിന് വാക്കുകള്‍ കൊണ്ട് നന്ദി പറയുന്നത് അപൂര്‍ണമായിരിക്കുമെന്നും അന്‍സിബ പറഞ്ഞു.
‘ ഒപ്പം നില്‍ക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തില്‍ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ്. എന്റെ ഏറ്റവും വലിയ പുരസ്‌കാരം,’ അവര്‍ പറഞ്ഞു. പുതിയ നേതൃത്വത്തിലേക്ക് അന്‍സിബ വരണമെന്ന് മാലാ പാര്‍വതി ഇന്നലെ പറഞ്ഞിരുന്നു. പിന്നാലെയാണ് നടിയുടെ പ്രതികരണം.
Content Highlight: Thank you for the love; making way for new beginnings: Ansiba Hasan