| Friday, 9th October 2026, 10:16 am

പോരാടാന്‍ തയ്യാറാകുന്ന നിങ്ങള്‍ക്ക് നന്ദി; ഗൗരി ലങ്കേഷ് ജീവനോടെ ഉണ്ടായിരുന്നുവെങ്കില്‍ ദീപ്‌കെയെ ദത്തുപുത്രനായി പ്രഖ്യാപിക്കുമായിരുന്നു: ഐക്യദാര്‍ഢ്യവുമായി കവിത ലങ്കേഷ്

നിഷാന. വി.വി

ബെംഗളൂരൂ: സി.ജെ.പി സമരത്തിന് ഐക്യദാര്‍ഢ്യവുമായി എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും കൊല്ലപ്പെട്ട ഗൗരി ലങ്കേഷിന്റെ സഹോദരിയുമായ കവിത ലങ്കഷ്.

ഗൗരി ലങ്കേഷ് ഇന്ന് ജീവനോടെ ഉണ്ടായിരുന്നുവെങ്കില്‍ സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയെ ദത്തുപുത്രനായി പ്രഖ്യാപിക്കുമായിരുന്നുവെന്ന് കവിത ലങ്കേഷ് പറഞ്ഞു.

‘ ഗൗരി ലങ്കേഷ് ഇന്ന് ജീവനോടെ ഉണ്ടായിരുന്നുവെങ്കില്‍ അഭിജിത് ദീപ്‌കെയെ ദത്തുപുത്രനായി പ്രഖ്യാപിക്കുകയും പാറ്റകള്‍ക്കൊപ്പം പോരാടുകയും ചെയ്യുമായിരുന്നു,’ കവിത പറഞ്ഞു. ഫേസ്ബുക്ക് പേജില്‍ ദീപ്‌കെയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടായിരുന്നു അവരുടെ പരാമര്‍ശം. ചോദ്യങ്ങള്‍ ഉയര്‍ത്താനും പോരാടാനും തയ്യാറാകുന്ന നിങ്ങള്‍ക്ക് നന്ദി എന്നും അവര്‍ കുറിച്ചു.

‘മകനെ നിനക്കൊപ്പം, ഐക്യദാര്‍ഢ്യം’ എന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഇന്നലെ ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ സി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന പീപ്പിള്‍സ് ട്രൈബൂണലില്‍ പങ്കെടുത്ത ശേഷമായിരുന്നു കവിത ലങ്കേഷിന്റെ പ്രതികരണം. കവിത ലങ്കേഷുമായുള്ള ചിത്രങ്ങള്‍ അഭിത് ദീപ്‌കെയും പങ്കുവെച്ചിട്ടുണ്ട്.

Content Highlight: “Thank you for preparing to fight; had Gauri Lankesh been alive, she would have declared Deepke her adopted son,” says Kavitha Lankesh, extending her solidarity.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more