| Saturday, 16th November 2019, 2:37 pm

കാര്‍ത്തിയും ജ്യോതികയും പ്രധാനവേഷത്തില്‍, സംവിധാനം ജിത്തു ജോസഫ്; തമ്പിയുടെ ടീസര്‍ പുറത്തിറങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

നടന്‍ കാര്‍ത്തിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമ്പി സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സഹോദരങ്ങളായ കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിക്കുന്നത്. ത്രില്ലര്‍ മോഡിലാണ് ചിത്രം ഒരുങ്ങുന്നത്.
പാപനാശത്തിനു ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ തമിഴ് സിനിമയാണ് തമ്പി. നടന്‍ സൂര്യ നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കാര്‍ത്തിക്കും ജ്യോതികയ്ക്കുമൊപ്പം നടന്‍ സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
വിയാകോം 18 സ്റ്റുഡിയോസിനൊപ്പം ജ്യോതികയുടെ സഹോദരന്‍ സുരാജ് സദാനയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഡിസംബറിലാണ് ചിത്രം തിയ്യറ്ററുകളിലെത്തുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കാര്‍ത്തിയുടെ ഈയടുത്തിറങ്ങിയ കൈദി എന്ന സിനിമ ബോക്‌സ്ഓഫീസില്‍ മികച്ച കലക്ഷന്‍ നേടുന്നതിനിടെയാണ് പുതിയ ചിത്രം വരാന്‍ പോകുന്നത്. ജിത്തു ജോസഫിന്റെ ബോളിവുഡ് ചിത്രം ബോഡിയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more