| Friday, 12th June 2020, 5:02 pm

'തല 61'; അജിത്ത് കൈകോര്‍ക്കുന്നത് ഈ ബ്ലോക്ക്ബസ്റ്റര്‍ സംവിധായകനോടൊപ്പം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന വാലിമൈയിലാണ് അജിത്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തില്‍ വലിയ പ്രതീക്ഷയാണ് അജിത്ത് ആരാധകര്‍ വച്ചു പുലര്‍ത്തുന്നത്. ഈ ചിത്രത്തിന് ശേഷം അജിത്തിന്റെ അടുത്ത ചിത്രമേതാണെന്ന ചോദ്യവും ആരാധകര്‍ക്ക് മുന്നിലുണ്ടായിരുന്നു.

വാലിമൈയ്ക്ക് ശേഷം അജിത്ത് തനിക്ക് മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ഒരു സംവിധായകനോടൊപ്പം ഒരുമിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബ്ലോക്ക്ബസ്റ്റര്‍ സംവിധായകനായ വിഷ്ണുവര്‍ധനോടൊപ്പം ‘തല 61’ന് വേണ്ടി അജിത്ത് ഒരുമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നേരത്തെ ഇരുവരും ഒന്നിച്ചപ്പോള്‍ രണ്ട് സൂപ്പര്‍ ഹിറ്റുകളാണ് പിറന്നത്. ബില്ലയും ആരംഭവും. ബോക്‌സ് ഓഫീസില്‍ വലിയ കളക്ഷനാണ് ഈ രണ്ട് ചിത്രങ്ങളും നേടിയത്.

ലോക്ഡൗണിനിടെ വിഷ്ണുവര്‍ധന്‍ അജിത്തിനോട് ഫോണിലൂടെ ഒരു കഥാ ശകലം പറയുകയായിരുന്നുവെന്നും അജിത്ത് അത് ഇഷ്ടമായെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിഷ്ണുവര്‍ധന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ഷേര്‍ഷാ റിലീസിനൊരുങ്ങുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more