| Saturday, 30th November 2019, 8:27 pm

താക്കോലുമായി ഫാദര്‍ ആംബ്രോസ് ഓച്ചമ്പള്ളി എത്തുന്നു ; ട്രെയിലര്‍ റിലീസ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ദ്രജിത്ത് സുകുമാരനും മുരളിഗോപിയും പ്രധാനകഥാപാത്രങ്ങളായെത്തുന്ന താക്കോലിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.

പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. ഇനിയ ആണ് ചിത്രത്തിലെ നായിക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മലയോരപ്രദേശത്തെ ക്രൈസ്തവ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഫാദര്‍ ആംബ്രോസ് ഓച്ചമ്പള്ളി എന്ന കഥാപാത്രത്തെ ഇന്ദ്രജിത്ത് അവതരിപ്പിക്കുമ്പോള്‍ ഫാദര്‍ മാങ്കുന്നത്ത് പൈലിയായി മുരളിഗോപി എത്തുന്നു.

മാധ്യമപ്രവകര്‍ത്തകനായ കിരണ്‍പ്രഭാകര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് പാരഗണ്‍ സിനിമയുടെ ബാനറില്‍ സംവിധായകന്‍ ഷാജി കൈലാസാണ്. ഷാജികൈലാസിന്റെ മകന്‍ റോഷനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നെടുമുടി വേണു, സുദേവ് നായര്‍,രണ്‍ജി പണിക്കര്‍, ലാല്‍, സുധീര്‍ കരമന, ഡോ.റോണി, മീര വാസുദേവ്, പി.ബാലചന്ദ്രന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണി നിരക്കും.

ആല്‍ബി ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എം. ജയചന്ദ്രനാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more