| Sunday, 9th February 2020, 12:13 am

അക്രമാസക്തനായി തായ്‌ലന്റ് സൈനികന്‍; നഗരത്തില്‍ 20 പേരെ വെടിവെച്ചു കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാങ്കോക്ക്: തായ്‌ലന്റില്‍ സൈനിക ഉദ്യോഗസ്ഥന്‍ നഗരത്തില്‍ 20 പേരെ വെടിവെച്ചു കൊന്നു. തായ്‌ലന്റിലെ വടക്കു കിഴക്കന്‍ നഗരത്തിലാണ് സൈനികന്‍ ആള്‍ക്കൂട്ടത്തിനു നേരെ വെടിവെപ്പു നടത്തിയത്. ആക്രമണത്തിന് ശേഷം ഷോപ്പിങ് മാളില്‍ ഒളിച്ചിരുന്ന പ്രതിയെ തായ് പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രാലയമാണ് അറിയിച്ചത്.

അക്രമണം നടത്തുന്നതിനു മുമ്പ് ഇയാള്‍ സൈനിക വാഹനം കവര്‍ന്നിട്ടുണ്ടായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ ഫേസ്ബുക്കില്‍ പങ്കു വെച്ചു. കഴിഞ്ഞ ദിവസം അക്രമി മരണം എല്ലാവര്‍ക്കും അനിവര്യമാണ് എന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ടിരുന്നു.

നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ വെടിവെപ്പ് നടത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ തായ്‌ലന്റ് പുറത്തുവിട്ടിട്ടില്ല. updating…

We use cookies to give you the best possible experience. Learn more