മുംബൈ: മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ ഹിന്ദുത്വ പ്രത്യയശാസ്ത്രം ഉപേക്ഷിച്ചുവെന്നും അതിനാല്‍ അദ്ദേഹത്തിന് ശ്രീരാമന്റെ പേര് പറയാന്‍ അവകാശമില്ലെന്നും ശിവസേന നേതാവ് (ഷിന്‍ഡെ) സജ്ഞയ് നിരുപം.
ഉദ്ധവ് താക്കറെയുടെ രാമരക്ഷാ പ്രക്ഷോപത്തിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
തകര്‍ന്ന് പോയ തന്റെ പാര്‍ട്ടിയെ രക്ഷിക്കാന്‍ വേണ്ടി മാത്രമാണ് താക്കറെ രാമരക്ഷാ ആന്തോളന്‍ എന്ന രാഷ്ട്രീയ നാടകം കളിക്കുന്നതെന്നും നിരുപം പറഞ്ഞു.
‘രാമനുമായുള്ള ബന്ധം വിച്ഛേദിക്കുകയും ബാല്‍ താക്കറെയുടെ ആദര്‍ളങ്ങള്‍ ബലികഴിപ്പിക്കുകയും ചെയ്ത് കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന ഉദ്ധവ് താക്കറെയ്ക്ക് രാമന്റെ പേര് പറയാന്‍ ധാര്‍മിക അധികാരമില്ല,’ അദ്ദേഹം പറഞ്ഞു.
ഇത്തരം ആളുകള്‍ രാമരക്ഷാ സ്‌തോത്രം ചൊല്ലുമ്പോള്‍ രാവണന്‍ ചൊല്ലുന്നത് പോലെയാണ് തോന്നുന്നതെന്നും നിരുപം പറഞ്ഞു. എന്നാല്‍ ശ്രീരാമന്‍ ആരുടെയും സ്വാകാര്യ സ്വത്തല്ലെന്ന് താക്കറെ നേരത്തെ പറഞ്ഞിരുന്നു.
രാമക്ഷേത്ര കൊള്ളയ്ക്ക് പിന്നാലെയാണ് രാമനെ ബി.ജെ.പിയില്‍ നിന്ന് രക്ഷിക്കുക എന്ന പ്രഖ്യാപനത്തോടെ താക്കറെ രാമരക്ഷാ ആന്തോളന്‍ എന്ന പ്രതിഷേധ പ്രസ്ഥാനം ആരംഭിച്ചത്. ബി.ജെ.പി ഹിന്ദുത്വത്തിന്റെ പേരില്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അഴിമതിക്കാര്‍ക്കെതിരെ ശക്തമായ അന്വേഷണവും നടപടിയും വേണമെന്നും താക്കറെ ആവശ്യപ്പെട്ടു.
രാമക്ഷേത്ര ആന്തോളന്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. പിന്നാലെയാണ് സജ്ഞയ് നിരുപത്തിന്റെ പരാമര്‍ശം.
Content Highlight: Thackeray, having abandoned Hindutva, has no right to invoke the name of Ram; ‘Ram Raksha Andolan’ is a political drama: Sanjay Nirupam.