| Monday, 23rd November 2026, 11:22 am

ബൗളര്‍മാരെ കുഴക്കി വന്‍മതിലുകള്‍; ഇന്ത്യയെ സമനിലയില്‍ തളച്ച് കിവീസ് പട

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം സമനിലയില്‍ കലാശിച്ചു. വെല്ലിങ്ടണ്ണിലെ ബാസിന്‍ റിസെര്‍വില്‍ നടന്ന മത്സരത്തിലെ അവസാന ദിവസം ന്യൂസിലാന്‍ഡിനെ പുറത്താക്കാന്‍ സാധിക്കാതെ വന്നതോടെ മത്സരം സമനിലയിലാകുകയായിരുന്നു.

സ്‌കോര്‍

ന്യൂസിലാന്‍ഡ് – 368& 239/5

ഇന്ത്യ – 720/9d

മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാഡ് 368 റണ്‍സിനാണ് പുറത്തായത്. ഹെന്റി നിക്കോള്‍സിന്റെയും ഗ്ലെന്‍ ഫിലിപ്‌സിന്റെയും സെഞ്ച്വറി കരുത്തിലാണ് കിവീസ് സ്‌കോര്‍ ഉയര്‍ത്തിയത്. 335 പന്തില്‍ നിന്ന് 21 ഫോറുകള്‍ ഉള്‍പ്പെടെ 175* റണ്‍സാണ് നിക്കോള്‍സ് നേടിയത്. 216 പന്തില്‍ നിന്ന് 14 ഫോര്‍ ഉള്‍പ്പെടെ 118 റണ്‍സിനാണ് ഫിലിപ്‌സ് മടങ്ങിയത്.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ നാല് വിക്കറ്റ് നേടി തിളങ്ങിയപ്പോള്‍ ആകാശ് ദീപ് മൂന്ന് വിക്കറ്റും അന്‍ഷുല്‍ കാംബോജ് രണ്ട് വിക്കറ്റും നേടി. പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റാണ് നേടിയത്.

അതേസമയം സൂപ്പര്‍ താരം കെ.എല്‍ രാഹുലിന്റെയും റിഷബ് പന്തിന്റെയും തകര്‍പ്പന്‍ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വലിയ സ്‌കോറിലെത്തിയത്. 290 പന്തില്‍ 136 റണ്‍സ് നേടിയാണ് രാഹുല്‍ പുറത്തായത്. പന്ത് 153 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 128 റണ്‍സാണ് നേടിയത്.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 98 റണ്‍സിനാണ് മടങ്ങിയത്. ഓപ്പണര്‍ യശ്വസി ജെയ്‌സ്വാള്‍ 85 റണ്‍സ് നേടിയപ്പോള്‍ ദേവദത്ത് പടിക്കല്‍ 80 റണ്‍സും നേടി തിരികെ പോയി. 78 റണ്‍സ് നേടി ധ്രുവ് ജുറെലും ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തി.

കിവീസിന് വേണ്ടി ഗ്ലെന്‍ ഫിലിപ്‌സ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ രചിന്‍ രവീന്ദ്ര രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. മാറ്റ് ഹെന്റി, കൈല്‍ ജാമിസണ്‍, ജേക്കബ് ഡഫി, നഥാന്‍ സ്മിത് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ പൊരുതി നില്‍ക്കുകയായിരുന്നു ന്യൂസിലാന്‍ഡ്. ക്യാപ്റ്റന്‍ ടോം ലാഥത്തിനെ പൂജ്യത്തിന് നഷ്ടപ്പെട്ടപ്പോള്‍ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേ 165 പന്തില്‍ നിന്ന് 65 റണ്‍സ് നേടി. നിക്കോള്‍ 59 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയപ്പോള്‍ 129 പന്തില്‍ നിന്ന് 37 റണ്‍സ് നേടിയ രചിന്‍ രവീന്ദ്ര മികച്ച പ്രകടനം നടത്തി.

മാത്രമല്ല ഡാരില്‍ മിച്ചല്‍ പുറത്താകാതെ 186 പന്തില്‍ നിന്ന് 49 റണ്‍സ് നേടി വമ്പന്‍ പ്രതിരോധമാണ് തീര്‍ത്തത്. 126 പന്തില്‍ 26 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സും ഇന്ത്യന്‍ ബൗളര്‍മാരെ ശരിക്ക് കുഴക്കി. ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ബുംറ, കാംബോജ്, വാഷിങ്ടണ്‍ സുന്ദര്‍, എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Test match between India and New Zealand ended in a draw

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more