| Tuesday, 19th August 2025, 7:08 pm

'നിനക്ക് കാമുകൻമാരില്ലേ' യെന്ന് ആ സംവിധായകൻ എന്നോട് ചോദിച്ചു: ടെസ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പട്ടാളം എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ടെസ ജോസഫ്. ചിത്രത്തിൽ വിമല എന്ന കഥാപാത്രമായി എത്തിയ ടെസ പ്രേക്ഷകരുടെ മനം കവർന്നു. നടിയുടെ ആദ്യചിത്രമാണ് പട്ടാളം. ഈ സിനിമക്ക് ശേഷം വെള്ളിത്തിരയിൽ നിന്നും ടെസ ഇടവേളയെടുത്തിരുന്നു.

പിന്നീട് 2015ൽ ബാലചന്ദ്രമേനോൻ്റെ ‘ഞാൻ സംവിധാനം ചെയ്യും’ എന്ന സിനിമയിലൂടെയാണ് അവർ വീണ്ടും സിനിമയിലേക്ക് വന്നത്. അതിന് ശേഷം സിനിമയിലും സീരിയലുകളിലുമായി സജീവമാണ് നടിയിപ്പോൾ. ഇപ്പോൾ പട്ടാളം സിനിമയിലെ ഷോട്ടിനെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും സംസാരിക്കുകയാണ് ടെസ.

പട്ടാളത്തിലെ ‘ആരൊരാൾ പുലർമഴയിൽ ‘ എന്ന ഷോട്ട് അഭിനയിക്കാൻ തന്നു. ഞാൻ റൂമിൽ നിന്നും ഇറങ്ങി വന്ന് കിണറിന്റെ സൈഡിൽ ഇരുന്ന് തഴുകുന്നുന്ന ഷോട്ട് ഉണ്ട്. അപ്പോൾ ലാലുവേട്ടൻ (ലാൽ ജോസ്) പറഞ്ഞു തന്നു അത് നിന്റെ കാമുകനാണെന്ന് വിചാരിച്ചുകൊണ്ട് നീ തഴുകണം എന്ന്. തഴുകി, എന്നാൽ എന്റെ തഴുകൽ ശരിയായില്ല. അപ്പോൾ അദ്ദേഹം ചോദിച്ചു ‘നിനക്ക് കാമുകൻമാരൊന്നും ഇല്ല അല്ലേ’ എന്ന്. എന്നിട്ട് പറഞ്ഞു, ‘എന്നാൽ പിന്നെ നീ ചുമ്മാതെയങ്ങ് തഴുക് എന്ന്.

മമ്മൂട്ടി മതിൽ ചാടി വന്ന് തന്നെ കാണുന്ന സീനാണ് ആദ്യം എടുത്തതെന്നും എന്നാൽ താനും മമ്മൂട്ടിയും തമ്മിൽ കാണുന്നുണ്ടായിരുന്നില്ലെന്നും ടെസ കൂട്ടിച്ചേർത്തു. അതിന് ശേഷമുള്ള പോസ്റ്റ് ഓഫീസ് സീക്വൻസ് ഉണ്ടെന്നും അത് താൻ സ്റ്റെപ് കയറി വരുമ്പോൾ തിരിഞ്ഞുപോകുന്നത് ആയിരുന്നെന്നും നടി പറഞ്ഞു.

ആ ഷോട്ടാണ് താനും മമ്മൂട്ടിയും തമ്മിലുള്ള ആദ്യ കോമ്പിനേഷൻ ഷോട്ടെന്നും തന്നെ ആദ്യം കണ്ടപ്പോൾ മമ്മൂട്ടി പറഞ്ഞത് മെലിഞ്ഞുപോയല്ലോ എന്നായിരുന്നെന്നും ടെസ പറയുന്നു.

അതിന് കാരണം അപ്പോൾ പരീക്ഷ സമയം ആയിരുന്നെന്നും ടെസ കൂട്ടിച്ചേർത്തു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു നടി.

Content Highlight: Tessa Joseph talking about Lal Jose

We use cookies to give you the best possible experience. Learn more