| Saturday, 25th June 2016, 6:41 pm

ജമ്മു കാശ്മീരില്‍ ഭീകരാക്രമണം; 8 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പാംപൂരില്‍ സി.ആര്‍.പി.എഫ് സംഘത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം. ഏറ്റുമുട്ടലില്‍ 8 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരുക്കുക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുണ്ട്. രണ്ടു ഭീകരരെ വധിച്ചതായി സുരക്ഷാസേന അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ കാശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ ഏഴ് ഭീകരരെ സൈന്യം വധിച്ചിരുന്നു. വ്യാഴാഴ്ച ദോബ്‌വാന്‍ വനമേഖലയിലും ദ്രഗ്മുല്ലയിലും നടന്ന വെടിവയ്പിലാണ് ആറു ഭീകരരെ സൈന്യം വധിച്ചത്. ഒരു ഭീകരനെ ഇന്നലെ രാവിലെ കുപ്‌വാരയില്‍ വച്ചും വധിച്ചു. ഇതിനു പിന്നാലെയാണ് ഇന്ന് സി.ആര്‍.പി.എഫ് സംഘത്തിനു നേരെ ആക്രമണമുണ്ടായത്.

കഴിഞ്ഞ ഫെബ്രുവരിയിലും പാംപൂരില്‍ സൈിക വാഹനവ്യൂഹത്തിന് നേരെ സമാനമായ ആക്രമണമുണ്ടായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more