തിരുവനന്തപുരം: വികസന കാര്യങ്ങളില്‍ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
എല്‍.ഡി.എഫ് റിപ്പോര്‍ട്ട് കാര്‍ഡ്, നവകേരളത്തിന്റെ നട്ടെല്ലായ പത്ത് വര്‍ഷങ്ങള്‍ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനോട് ചോദ്യമുന്നയിച്ചിരിക്കുന്നത്.
പത്ത് വര്‍ഷങ്ങള്‍ കൊണ്ട് സംസ്ഥാനത്തിനുണ്ടായ നേട്ടങ്ങള്‍ എണ്ണപ്പറഞ്ഞാണ് മുഖ്യമന്ത്രിയുടെ കുറിപ്പ്.
സര്‍ക്കാര്‍ സ്‌കൂളുകള്‍ ഹൈടെക്കായി, സ്‌കൂള്‍ തുറക്കും മുമ്പെ പാഠപുസ്തകങ്ങളും യൂണിഫോമും തയ്യാറായതുള്‍പ്പടെ ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രിയുടെ കുറിപ്പ്.
ദേശീയ പാത, ഗെയില്‍ പൈപ്പ്‌ലൈന്‍. വിഴിഞ്ഞം, ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ തുടങ്ങിയ അസാധ്യമായ പദ്ധതികളും ഓഖി, നിപ്പ, മഹാപ്രളയം, കൊവിഡ്, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരിത കാലങ്ങളില്‍ സര്‍ക്കാര്‍ ഒപ്പം നിന്നതും മുഖ്യമന്ത്രിയുടെ പോസ്റ്റ് ഓര്‍മിപ്പിക്കുന്നു.
പത്ത് വര്‍ഷം കൊണ്ട് മാലിന്യ സംസ്‌കാരത്തിനും സ്ത്രീ സുരക്ഷയിലും കേരളം മാതൃകയായി. 200 പുതിയ പാലങ്ങള്‍, സംസ്ഥാനത്ത് 8000ലേറെ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചു. ദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെ 8500 കോടി വിതരണം ചെയ്തു. 4,56,689 പേര്‍ക്ക് പട്ടയം വിതരണ ചെയ്തതും പോസ്റ്റില്‍ വിശദീകരിക്കുന്നു.
നാല് പേജുകളിലായാണ് മുഖ്യമന്ത്രി പത്ത് വര്‍ഷത്തെ എല്‍.ഡി.എഫിന്റെ നേട്ടങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
പി.എസ്.സി നിയമനത്തിലെ റെക്കോര്‍ഡ്, ലൈഫ് പദ്ധതി, സാമൂഹിക ക്ഷേമ പെന്‍ഷന്‍, ലോഡ് ഷെഡ്ഡിങ്ങില്ലാത്ത പത്ത് വര്‍ഷങ്ങള്‍, റേഷന്‍ മുടങ്ങാത്തതും അതിദാരിദ്ര്യ മുക്തമായതും മത്സ്യത്തൊഴിലാളി പുനരധിവാസവും തുടങ്ങിയ നേട്ടങ്ങളും കുറിപ്പിലുണ്ട്.
കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിരുന്നു. വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ടൗണ്‍ഷിപ്പിന്റെ പണികള്‍ എങ്ങുമെത്താതിരുന്നിട്ടും പണികള്‍ നടക്കുകയാണെന്ന് വി.ഡി. സതീശന്‍ അവകാശപ്പെട്ടത് വിവാദമായിരുന്നു. തുടര്‍ന്ന് സതീശന്‍ നുണ പറയുകയാണെന്ന പ്രചാരണം ശക്തമായിരുന്നു. ഇതോടെയാണ് അദ്ദേഹം വെല്ലുവിളിയുമായി രംഗത്തെത്തിയത്.
വികസന വിഷയത്തില്‍ ആരാണ് നുണ പറയുന്നതെന്ന് സംവാദത്തിലൂടെ തെളിയിക്കാമെന്നായിരുന്നു വി.ഡി. സതീശന്റെ വാദം. നുണേശനാണോ നുണറായിയാണോ ശരിയായി യോജിക്കുന്ന പേരെന്ന് കണ്ടെത്താമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
സംവാദത്തിനുള്ള സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്റെ വിശ്വാസ്യത തകര്‍ക്കാനാണ് സി.പി.ഐ.എമ്മിന്റെ ശ്രമം. താന്‍ നുണ പറയുകയാണെന്ന് പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭവന പദ്ധതി സംബന്ധിച്ച് പിണറായി പറയുന്നത് യമണ്ടന്‍ നുണയാണെന്നും വയനാട്ടില്‍ കുടില്‍കെട്ടി സമരം ചെയ്യുന്ന ഡി.വൈ.എഫ്.ഐക്കാര്‍ കോണ്‍ഗ്രസ് വാങ്ങിയ സ്ഥലത്ത് സമരം ചെയ്താല്‍ അടിച്ചോടിക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞിരുന്നു.
ദുരന്ത ബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭവന പദ്ധതി എങ്ങുമെത്താത്തതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ വി. വസീഫിന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചിരുന്നു.
Content Highlight: Ten years of being the backbone of New Kerala; Want to debate on this? CM Pinarayi to V.D. Satheesan