അന്ധവിശ്വാസത്തിന് പഞ്ഞമില്ലാത്ത മേഖലകളിലൊന്നാണ് സിനിമ. ആദ്യകാലം മുതല്‍ ഇന്നുവരെ പല തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ സിനിമാലോകത്ത് നിലനില്‍ക്കുകയാണ്. പലപ്പോഴും നായികമാരാണ് ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് ഇരയാകുന്നത്. ഭാഗ്യനായികയും നിര്‍ഭാഗ്യ നായികയുമെല്ലാം ഇന്നും പല ഇന്‍ഡസ്ട്രിയിലും നിലനില്‍ക്കുന്നുണ്ട്.
അത്തരത്തില്‍ നിര്‍ഭാഗ്യ നായികമാരുടെ ലിസ്റ്റിലെ പുതിയ എന്‍ട്രിയാണ് കയദു ലോഹര്‍. അസമില്‍ ജനിച്ച് പൂനെയില്‍ വളര്‍ന്ന കയദു മലയാളത്തിലാണ് നായികയായി അരങ്ങേറിയത്. വിനയന്‍ സംവിധാനം ചെയ്ത പീരിയഡ് ഡ്രാമ പത്തൊമ്പതാം നൂറ്റാണ്ടിലെ നങ്ങേലി എന്ന കഥാപാത്രം ഒരുപാട് ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ കരിയറില്‍ ഇതുവരെ ചെയ്ത പത്ത് സിനിമകളില്‍ എട്ടും ബോക്‌സ് ഓഫീസില്‍ നിലംതൊട്ടിട്ടില്ല.
കയദു നായികയായ ബിഗ് ബജറ്റ് സിനിമകളെല്ലാം നിരത്തി പരാജയമാകുന്ന കാര്യമാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ പാരഡൈസും നിലംതൊടാതെ പോയതിന് പിന്നാലെയാണ് കയദുവിന്റെ ഫ്‌ളോപ്പ് സ്ട്രീക്ക് ചര്‍ച്ചയായത്. കയദു നായികയായാല്‍ സിനിമ ഫ്‌ളോപ്പാകുമെന്നാണ് പുതിയ അന്ധവിശ്വാസം. താരത്തിന്റെ ഫിലിമോഗ്രഫി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇത്തരം ചര്‍ച്ചകള്‍.
ബജറ്റിന്റെ ആധിക്യം കാരണം പത്തൊമ്പതാം നൂറ്റാണ്ട് ബോക്‌സ് ഓഫീസില്‍ വിജയം സ്വന്തമാക്കാതെ പോയി. പിന്നീട് മലയാളത്തിലും തമിഴിലും മറാത്തിയിലും ഓരോ സിനിമകളുടെ ഭാഗമായെങ്കിലും എല്ലാം ശരാശരിയിലൊതുങ്ങി. വിനീത് ശ്രീനിവാസന്റെ ഒരു ജാതി ജാതകവും ഈ ലിസ്റ്റില്‍ പെടും. പ്രദീപ് രംഗനാഥന്‍ നായകനായ ഡ്രാഗണ്‍ ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. കയദുവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റും ഡ്രാഗണാണ്.
ഈ വര്‍ഷം താരം നായികയായ ആറില്‍ അഞ്ചും ബോക്‌സ് ഓഫീസില്‍ വന്‍ ഫ്‌ളോപ്പാണ്. അഥര്‍വ നായകനായ ഇദയം മുരളി മാത്രമാണ് ഈ വര്‍ഷം കയദുവിന്റെ ഹിറ്റ്. അതിലാകട്ടെ ഒന്നിലധികം നായികമാരുണ്ട് താനും. വിശ്വക് സെന്‍ നായകനായ തെലുങ്ക് ചിത്രം ഫങ്കി വന്‍ പരാജയമായി. മലയാളമായിരുന്നു കയദുവിന്റെ അടുത്ത തട്ടകം.
ടൊവിനോക്കൊപ്പം പള്ളിച്ചട്ടമ്പിയിലും ദുല്‍ഖറിനൊപ്പം ഐ ആം ഗെയിമിലും കയദു നായികയായി. വിഷു റിലീസായെത്തിയ പള്ളിച്ചട്ടമ്പി ബോക്‌സ് ഓഫീസ് ദുരന്തമായി മാറിയപ്പോള്‍ ബജറ്റ് പോലും തിരിച്ചുകിട്ടാതെയാണ് ഐ ആം ഗെയിം കളംവിട്ടത്. ജി.വി പ്രകാശിന്റെ നായികയായെത്തിയ ഇമ്മോര്‍ട്ടലും പരാജയമായതോടെ ഒരു വര്‍ഷം അഞ്ച് ഫ്‌ളോപ്പ് കയദുവിന്റെ പേരിലായിരിക്കുകയാണ്.
മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന മഞ്ചാനത്തിയും ടി.ജെ ജ്ഞാനവേലിന്റെ സൂര്യ 48മാണ് കയദുവിന്റെ അടുത്ത പ്രൊജക്ടുകള്‍. തന്നിലെ ആക്ടര്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രങ്ങളാകും ഈ സിനിമയില്‍. എന്നാല്‍ ബോക്‌സ് ഓഫീസില്‍ ഈ രണ്ട് സിനിമകളും ഹിറ്റാക്കി തന്റെ മേലുള്ള അന്ധവിശ്വാസം ഇല്ലാതാക്കാനാകും കയദു ശ്രമിക്കുക.
Content Highlight: Ten out of eight movies of Kayadu Lohar became biggest flop in Box Office