| Tuesday, 10th October 2017, 5:08 pm

'ബാഡ്മിന്റണില്‍ നിന്ന് ഫുട്ബാളിലേക്ക്'; ഇന്ത്യന്‍ ഫുട്ബാളിന്റെ കൗമാര സൂപ്പര്‍താരം ധീരജിനെക്കുറിച്ചറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ ഫുട്ബാളിന്റെ ഭാവി വാഗ്ദാനം എന്ന് രണ്ട് മത്സരങ്ങളിലെ തകര്‍പ്പന്‍ പ്രകടനം കൊണ്ട് തെളിയിച്ച താരമാണ് അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയുടെ ഗോള്‍വല കാക്കുന്ന ധീരജ് സിംഗ് മൊയ്രാഗ്തം. രണ്ടു പരാജയങ്ങളോടെ ടീം ലോകകപ്പില്‍ നിന്നു പുറത്താകലിന്റെ വക്കിലാണെങ്കിലും ഗോള്‍വലക്കുമുന്നില്‍ ധീരജ് ആത്മവിശ്വാസത്തിന്റെ പ്രതിരൂപമായി നിലയുറപ്പിച്ചതോടെ ഇന്ത്യന്‍ ടീമിലെ കൗമാര സൂപ്പര്‍താരപ്പട്ടം താരത്തെ തേടിയെത്തുകയാണ്.

ആദ്യ മത്സരത്തില്‍ മൂന്ന് ഗോളിനും രണ്ടാം മത്സരത്തില്‍ ഒന്നിനെതിര രണ്ടു ഗോളിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്. അമേരിക്കക്കെതിരായ ആദ്യ മത്സരത്തില്‍ മൂന്ന് ഗോളില്‍ ഇന്ത്യന്‍ പരാജയം ഒതുക്കിയത് ധീരജിന്റെ തകര്‍പ്പന്‍ സേവുകളായിരുന്നു.


Also Read: അണ്ടര്‍ 17 ലോകകപ്പ്; കാണികളുടെ എണ്ണത്തില്‍ കൊച്ചി ഏറ്റവും പുറകില്ലെന്ന് റിപ്പോര്‍ട്ടുകള്‍; ഐ.എസ്.എല്ലിലെ റെക്കോര്‍ഡുകള്‍ തിരിഞ്ഞു കുത്തുന്നു


പ്രൊഫഷണല്‍ ഫുട്ബാളില്‍ ഇന്ത്യയേക്കാള്‍ എത്രയൊ മുന്നിലാണ് അമേരിക്ക. അത് അവര്‍ കളിക്കളത്തില്‍ കാണിക്കുകയും ചെയ്തിരുന്നു. രണ്ടാം മത്സരത്തിലും കൊളംബിയയുടെ ഗോളെന്നുറച്ച രണ്ട് ഗോളുകള്‍ തടഞ്ഞിട്ട ധീരജ് സെലക്ടര്‍മാര്‍ക്കു മുന്നില്‍ തന്റെ പേര് ഒന്നു കൂടി അരക്കിട്ടുറപ്പിക്കുകയായിരുന്നു.

ബാഡ്മിന്റണ്‍ താരമാകാന്‍ കൊതിച്ച് ഒടുവില്‍ ഫുട്ബാള്‍ മൈതാനത്തെത്തിയ ധീരജിനെക്കുറിയേണ്ട പത്ത് കാര്യങ്ങള്‍

* മണിപ്പൂരിലെ മൊയ്രാംഗില്‍ 2000 ജൂലൈ നാലിനാണ് ധീരജിന്റെ ജനനം.

* ബാല്യത്തില്‍  ബാഡ്മിന്റണായിരുന്നു ഇഷ്ട കായിക വിനോദം. പതിനൊന്നാം വയസ്സിലാണ് കാല്‍പ്പന്തു  കളിയിലേക്കു ധീരജ് ചുവടുമാറ്റുന്നത്.

* ഇന്ത്യന്‍ താരം ഗുര്‍പ്രീത് സിംഗ് സന്ധുവും ആഴ്‌സണലിന്റെ പീറ്റര്‍ ചെക്കുമാണ് ആരാധനാപാത്രങ്ങള്‍.

* റയലും ലോസ് ബ്ലാങ്കോസുമാണ് ഇഷ്ടടീമുകള്‍.

* അണ്ടര്‍ 17 ലോകകപ്പിനു മുന്‍പ് അണ്ടര്‍ 16 സാഫ് ടൂര്‍ണ്ണമെന്റും അണ്ടര്‍ 16 എ.എഫ്.സി കപ്പും കളിച്ചു.

* അണ്ടര്‍ 16-17 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഇന്ത്യക്കു വേണ്ടി കളിച്ച താരം. 45 മത്സരങ്ങള്‍.

* ബൊറൂസിയ മോണ്‍ചെന്‍ഗ്ലാദ്ബാക്ക് ധീരജിനുവേണ്ടി ഇതിനകം രംഗത്തുവന്നു കഴിഞ്ഞു. മറ്റൊരു  യൂറോപ്യന്‍ ക്ലബും താരത്തെ നോട്ടമിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

* ദുബായില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ ധീരജുമായി കരാറിലേര്‍പ്പെടാന്‍ ലാ ലിഗ സംഘം തയ്യാറായെങ്കിലും  ഇന്ത്യന്‍ ഫുട്ബാള്‍ ഫെഡറേഷന്റെ പിടിപ്പുകേടുകൊണ്ട് അവസരം നഷ്ടമാകുകയായിരുന്നു.

* സംഗീതജ്ഞനായ എല്ലീ ഗോള്‍ഡിംഗിനെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ധീരജ്.

* ക്രോണിക്കല്‍സ് ഓഫ് നാര്‍നിയ ആണ് ധീരജിനു ഏറ്റവും ഇഷ്ടപ്പെട്ട സിനിമ

We use cookies to give you the best possible experience. Learn more