തിയേറ്ററില്‍ വന്‍ പരാജയമായി മാറുകയും ഒ.ടി.ടിയിലെത്തുമ്പോള്‍ ഗംഭീര അഭിപ്രായം സ്വന്തമാക്കുകയും ചെയ്യുന്ന ധാരാളം സിനിമകളുണ്ട്. മികച്ച കഥയും പെര്‍ഫോമന്‍സും മേക്കിങ്ങുമെല്ലാം ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് പരാജയമായി എന്ന് ഒ.ടി.ടി റിലീസില്‍ പലരും സംശയം പങ്കുവെക്കാറുണ്ട്. ആ ലിസ്റ്റിലെ ഏറ്റവും പുതിയ എന്‍ട്രിയാണ് തെലുങ്ക് ചിത്രം ബൈക്കര്‍.
ബൈക്കര്‍ Photo: Theatrical poster
ശര്‍വാനന്ദ് നായകനായെത്തിയ ചിത്രം ബജറ്റ് പോലും തിരിച്ചുപിടിക്കാതെയാണ് തിയേറ്ററില്‍ നിന്ന് കളംവിട്ടത്. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു. ഒ.ടി.ടി റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് ബൈക്കര്‍ സ്വന്തമാക്കുന്നത്. മലയാളത്തിലെ സിനിമാപേജുകളെല്ലാം ചിത്രത്തെ പുകഴ്ത്തുകയാണ്. ഇത്രയും നല്ലൊരു സിനിമയെ പരാജയപ്പെടുത്തിയ തെലുങ്ക് ഓഡിയന്‍സിനെ കണക്കിന് പരിഹസിക്കുന്നുമുണ്ട്.
ഈ ചിത്രം മലയാളത്തിലേക്ക് ഒരുക്കിയാല്‍ നന്നാകുമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. റേസിങ് ചാമ്പ്യനാകാന്‍ ആഗ്രഹിക്കുന്ന വികാസ് എന്ന കഥാപാത്രത്തെയാണ് ശര്‍വാനന്ദ് അവതരിപ്പിക്കുന്നത്. റേസിങ്ങില്‍ വികാസിനെ പരിശീലിപ്പിക്കുന്നത് അച്ഛനായ സുനിലാണ്. വികാസിനെപ്പോലെ റേസിങ്ങിനോട് കമ്പമുള്ളയാളാണ് സുനില്‍. വളരെ സ്ട്രിക്ടായിട്ടുള്ള ട്രെയിനിങ്ങാണ് അച്ഛന്‍ മകന് നല്‍കുന്നത്.
ഈയൊരു കഥ മമ്മൂട്ടിയെയും ദുല്‍ഖറിനെയും പ്രധാന കഥാപാത്രങ്ങളാക്കി മലയാളത്തില്‍ ചെയ്യണമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. വണ്ടികളോട് ഇരുവര്‍ക്കുമുള്ള ക്രേസ് ഇന്‍ഡസ്ട്രിയിലെ സംസാര വിഷയമാണ്. മമ്മൂട്ടിയെയും ദുല്‍ഖറിനെയും ഒന്നിച്ച് ബിഗ് സ്‌ക്രീനില്‍ കാണാനാഗ്രഹിക്കുന്ന ആരാധകര്‍ക്ക് ഈ സിനിമ വിഷ്വല്‍ ട്രീറ്റായേക്കുമെന്നും അഭിപ്രായങ്ങളുണ്ട്. അധികം വൈകാതെ മമ്മൂട്ടി- ദുല്‍ഖര്‍ കോമ്പോ കാണാന്‍ സാധിക്കുമെന്ന് പലരും പ്രതീക്ഷിക്കുന്നത്.
സ്‌പോര്‍ട്‌സ് സിനിമകള്‍ കാലങ്ങളായി പിന്തുടരുന്ന ക്ലീഷേ കഥ തന്നെയാണ് ബൈക്കറിന്റേതും. ഒരുകാലത്ത് ബൈക്ക് റേസില്‍ ഒരുപാട് നേട്ടം സ്വന്തമാക്കിയ നായകന്‍ പ്രത്യേക കാരണം കൊണ്ട് മാറി നില്‍ക്കുന്നു. നിര്‍ണായക ഘട്ടത്തില്‍ തിരിച്ചുവന്ന് ചാമ്പ്യനാകുന്നു എന്നത് തന്നെയാണ് ബൈക്കറിന്റെ കഥ. ബൈക്ക് റേസിങ് സീനുകളുടെ മേക്കിങ്ങാണ് ചിത്രത്തെ മുന്നിട്ട് നിര്‍ത്തുന്നത്.
ബൈക്കര്‍ Photo: UV creations
തെലുങ്കിലെ പഴയകാല താരമായ രാജശേഖറാണ് സുനിലായി വേഷമിടുന്നത്. ആംഗ്രി സ്റ്റാര്‍ എന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന രാജശേഖറിന്റെ മികച്ച പെര്‍ഫോമന്‍സായിരുന്നു ബൈക്കറില്‍. തുടര്‍പരാജയങ്ങള്‍ക്ക് പിന്നാലെ ഡിപ്രഷന് അടിമയായ ശര്‍വാനന്ദ് ഈ സിനിമക്കായി നടത്തിയ ട്രാന്‍സ്‌ഫോര്‍മേഷനും പലരെയും ഞെട്ടിച്ചിരുന്നു.
Content Highlight: Telugu movie Biker getting appreciations after OTT release
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ