ലഖ്‌നൗ: റെയിന്‍ റെയിന്‍ ഗോ എവെ എന്ന നഴ്‌സറി ഗാനം ഇന്ത്യന്‍ സംസ്‌കാരത്തിനെതിരാണെന്ന് യു.പി ഉന്നത വിദ്യാഭ്യാസ മന്ത്രി യോഗേന്ദ്ര ഉപാധ്യായ.
ഈ നഴ്‌സറി ഗാനം പാഠപുസ്‌കത്തില്‍ നിന്ന് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ ജോണി ജോണി യെസ് പപ്പാ എന്ന ഗാനം പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഈ രണ്ട് നഴ്‌സറി റൈമുകളും കുട്ടികളില്‍ സത്യസന്ധതയില്ലായ്മയുടെ വിത്തുകള്‍ വിതയ്ക്കുന്നുവെന്നും ഇത് ഇന്ത്യന്‍ മൂല്യങ്ങള്‍ക്ക് എതിരാണെന്നും ഉപാധ്യായ പറഞ്ഞു.
‘ഒരു കുട്ടിക്ക് കളിക്കാന്‍ വേണ്ടി മഴയോട് പോകൂ എന്ന് പറയുന്നത് മണ്‍സൂണിനായി പ്രാര്‍ത്ഥിക്കുന്ന ഇന്ത്യയുടെ കാര്‍ഷിക മൂല്യങ്ങളെ അപമാനിക്കുന്നതാണ്. ജോണി ജോണി യെസ് പപ്പാ എന്ന ഗാനം പഞ്ചസാരയുടെ ഉപയോഗം മാതാപിതാക്കളില്‍ നിന്നും മറച്ച് വെക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതാണ്. ഇത് പ്രായോഗികമായി നുണകളുടെ വിത്തുകളാണ് വിതയ്ക്കുന്നത്,’ മന്ത്രി പറഞ്ഞു.
ഈ ആഴ്ച ആദ്യം ആഗ്രയില്‍ നടന്ന ഒരു പരിപാടിയിലാണ് മന്ത്രി ആദ്യം ഇക്കാര്യം പറഞ്ഞത്. പിന്നാലെ ശനിയാഴ്ച ലഖ്‌നൗവിലെ ഒരു പ്രമുഖ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ ഇത് ആവര്‍ത്തിക്കുകയായിരുന്നു.
Content Highlight: Telling the rain to go away is against Indian values: Rain Rain Go Away should be avoided: UP Education Minister