| Tuesday, 26th January 2016, 10:58 am

വീട്ടില്‍ കക്കൂസില്ല: തെലങ്കാനയില്‍ 17കാരി തീക്കൊളുത്തി ആത്മഹത്യ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

നല്‍ഗോണ്ട: വീട്ടില്‍ ടോയ്‌ലറ്റ് നിര്‍മ്മിക്കണമെന്ന ആവശ്യം മാതാപിതാക്കള്‍ നിഷേധിച്ചതിനെ തുടര്‍ന്ന് തെലങ്കാനയില്‍ 17 കാരി ആത്മഹത്യ ചെയ്തു.

വിദ്യാര്‍ഥിയായ കദാര്‍പാര്‍തി രേഖയാണ് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി മരിച്ചത്. കഴിഞ്ഞദിവസം രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം.

തുറസ്സായ സ്ഥലത്ത് മലമൂത്രം വിസര്‍ജനം നടത്തേണ്ടിവരുന്നതും തുണികൊണ്ട് മറിച്ചയിടത്ത് കുളിക്കേണ്ടിവരുന്നതും പെണ്‍കുട്ടിക്ക് വിഷമമുണ്ടാക്കിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കെ. രാജു പറഞ്ഞു.

കര്‍ഷകരായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കക്കൂസ് നിര്‍മ്മിക്കാനുള്ള സാമ്പത്തികശേഷിയുണ്ടായിരുന്നില്ല. രേഖ ഏതെങ്കിലും തരത്തിലുള്ള ഉപദ്രവമോ മറ്റോ നേരിട്ടിരുന്നോ എന്ന് പരിശോധിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more