ഹൈദരാബാദ്: തെലങ്കാനയില്‍ നിയമസഭ തിരഞ്ഞെടുപ്പ് ചൂടിനിടെ സ്ഥാനാര്‍ഥിയുടെ ആത്മഹത്യാശ്രമം. വന്തേരു പ്രതാപ് റെഡ്ഡിയാണ് ആത്മഹത്യാഭീഷണി മുഴക്കി നാടകീയരംഗങ്ങള്‍ സൃഷ്ടിച്ചത്.
പോലീസ് റെയ്ഡിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് സംഭവം. റെഡ്ഡിയുടെ വീട്ടില്‍ മദ്യവും പണവും വിതരണം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്.
ALSO READ: നിങ്ങളൊരു പ്രധാനമന്ത്രിയാണ്, അതോര്‍ക്കണം; നരേന്ദ്രമോദിക്കെതിരെ മന്‍മോഹന്‍സിംഗ്
റെയ്ഡിനെ റെഡ്ഡിയും അനുയായികളും പരിശോധനയെ എതിര്‍ത്തു. തുടര്‍ന്ന് റെഡ്ഡി പെട്രോളുമായെത്തി സ്വയം ശരീരത്തിലൊഴിച്ച ശേഷം തീ കൊളുത്തുമെന്ന് ഭീഷണി മുഴക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിശോധനയില്‍ യാതൊന്നും ലഭിച്ചില്ലെന്നും പോലീസ് അറിയിച്ചു.
എന്നാല്‍ വീട്ടില്‍ അതിക്രമിച്ചുകയറിയ പൊലീസ് തന്നെ അക്രമിക്കാനും വധിക്കാനും ശ്രമിച്ചുവെന്ന് റെഡ്ഡി ആരോപിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട ചെയ്തു.
എന്നാല്‍ പ്രതാപ് റെഡ്ഡിക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയതെന്ന് സീനീയര്‍ പൊലീസ് ഓഫീസര്‍ പി.വി. പദ്മജ പറഞ്ഞു.
പീപ്പിള്‍ ഫ്രണ്ടിന്റെ ടിക്കറ്റില്‍ ഗജേവാള്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ് റെഡ്ഡി നിയമസഭയിലേക്ക് മത്സരിക്കുന്നത്.ഡിസംബര്‍ ഏഴിനാണ് തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.