| Thursday, 20th June 2019, 4:55 pm

തെലങ്കാനയില്‍ ബി.ജെ.പി എം.എല്‍.എ സ്വയം പരിക്കേല്‍പ്പിച്ച് കുറ്റം പൊലീസിന്റെ തലയിലിട്ടു; ദൃശ്യങ്ങള്‍ പുറത്തു വിട്ട് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയില്‍ പൊലീസ് അക്രമിച്ചെന്ന ബി.ജെ.പി എം.എല്‍.എ ടി.രാജാസിങ്ങിന്റെ ആരോപണം തെറ്റെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പൊലീസ് പുറത്തു വിട്ടു.

കല്ലുകൊണ്ട് രാജാസിങ് സ്വയം തലയ്ക്ക് അടിക്കുന്നതും പൊലീസ് ഇയാളെ തടയാന്‍ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഹൈദരാബാദിലെ ജുമീറത് ബസാര്‍ വൗ ജങ്ഷനില്‍ സ്വാതന്ത്ര സമരസേനാനി റാണി അവന്തി ഭായ് ലോധിയുടെ പ്രതിമ അനധികൃതമായി എം.എല്‍.എയും കൂട്ടരും സ്ഥാപിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.

സ്ഥലത്തുണ്ടായിരുന്ന 10 അടി ഉയരമുള്ള പ്രതിമയ്ക്ക് പകരം 25 അടിയുള്ള പുതിയ പ്രതിമ ഉയര്‍ത്താനാണ് എം.എല്‍.എ ശ്രമിച്ചത്. അനുമതിയില്ലാതെ എം.എല്‍.എ പ്രതിമ മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് എത്തിയത്.

”തങ്ങള്‍ എം.എല്‍.എയെ അക്രമിക്കുകയോ ലാത്തിച്ചാര്‍ജ് നടത്തുകയോ ചെയ്തിട്ടില്ല. പക്ഷെ അയാള്‍ തങ്ങളോട് മോശം പെരുമാറുകയും പൊലീസുകാരെ കയ്യേറ്റം ചെയ്യുകയുമായിരുന്നു” ഹൈദരാബാദ് ഡി.സി.പി പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more