ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നരേന്ദ്ര മോദിയുടെ പാവയാണെന്ന് ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് രാംലീല മൈതാനിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശകുനി തന്റെ കളി കളിക്കുകയാണെങ്കില്‍ രാംലീല മൈതാനം കുരുക്ഷേത്ര ഭൂമിയാക്കേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സാധാരണയായി ഈ മൈതാനം രാമായണത്തിനുള്ളതാണ്. എന്നാല്‍ ഇന്ന് ഇവിടെ നമ്മള് മഹാഭാരതമാണ് നടത്തുന്നത്. ശകുനി ഇന്ന് തന്റെ കളി കളിക്കുകയാണെങ്കില്‍, ഈ മൈതാനത്തെ കുരുക്ഷേത്രമാക്കി മാറ്റണം. ഈ ഗ്യാനു (മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍) മോദിയുടെ ഒരു പാവയാണ്,’ ഗ്യാനേഷ് കുമാര്‍ പറഞ്ഞു.
എസ്.ഐ.ആറിന്റെ ഇരയാണ് ബംഗാളെന്നും ജീവന് നല്‍കേണ്ടി വന്നാല്‍ പോലും ജനാതിപത്യത്തിന് വേണ്ടി പോരാടുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി പറഞ്ഞു.
‘എസ്.ഐ.ആറിന്റെ സാഹചര്യങ്ങളുടെ ഇരയാണ് ബംഗാള്‍. ഞങ്ങള്‍ ഒരിക്കലും പിന്മാറില്ല. ജീവന് നല്കേണ്ടിവന്നാലും പോരാടും, പക്ഷേ കീഴടങ്ങില്ല. അവര്‍ നമ്മുടെ ബംഗാളിനെ കൊള്ളയടിച്ചു. ജനാധിപത്യം സംരക്ഷിക്കുകയും അത് തിരിച്ചുകൊണ്ടുവരികയും ചെയ്യും. രാഷ്ട്രീയത്തിലൂടെ ഞങ്ങള്‍ പ്രതികാരം ചെയ്യും. ജനാധിപത്യത്തിലൂടെ പ്രതികാരം ചെയ്യും. ഞങ്ങള്‍ പോരാടും.’
ഗ്യാനേഷ് കുമാറിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂരും പ്രതികരിച്ചു. ഇന്ത്യാ സഖ്യത്തിന്റെ മെഗാ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഗ്യാനേഷ് കുമാറിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കാന്‍ 13 കോടി പേരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റുന്ന പക്ഷപാതപരമായ അധികാരം കാണിച്ച, ഈ വ്യക്തിയെ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ജനങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം നല്‍കണം,’ തരൂര്‍ പറഞ്ഞു.
Content Highlight: Tejashwi Yadav, Mamata Banerjee, and Shashi Tharoor spoke out against Chief Election Commissioner Gyanesh Kumar