| Wednesday, 3rd August 2016, 2:52 pm

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ തീക്കൊളുത്തി കൊലപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുതിച്ചേരി: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ 17  കാരിയായ പെണ്‍കുട്ടിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീവെച്ച സംഭവത്തില്‍ പെണ്‍കുട്ടി ഇന്ന് മരണത്തിന് കീഴടങ്ങി.

കഴിഞ്ഞ ശനിയാഴ്ചയാണ് സെന്തില്‍ എന്ന യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി സ്വയം മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയ ശേഷം പെണ്‍കുട്ടിയെ കടന്ന്പിടിച്ചത്. സെന്തില്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചെങ്കിലും 75 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ഒരുവര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തുവരികയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം ഇയാള്‍ക്കെതിരെ നാലോളം പരാതികള്‍ പോലീസിന് നല്‍കുകയും ചെയ്തിരുന്നു.

പെണ്‍കുട്ടിയുടെ കുടുംബം തന്റെ വലതുകൈയും കാലും വെട്ടിയെന്ന് ഇയാള്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ ഇയാള്‍ക്ക് ട്രെയിന്‍ അപകടത്തിലാണ് കൈയും കാലും നഷ്ടമായതെന്ന് വ്യക്തമായിരുന്നു. ്

ഇയാള്‍ക്കെതിരെ തങ്ങള്‍ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more