[]തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ഐ.ടി പാര്‍ക്ക് എന്ന ഉയര്‍ച്ചയിലേക്ക് ഇനി തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്.
വിവര-സാങ്കേതിക രംഗത്ത് കേരളം വലിയൊരു കുതിച്ചുചാട്ടത്തിന് തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ടെക്‌നോപാര്‍ക്കിനെ രാജ്യത്തെ ഏറ്റവും വലിയ ഐ.ടി പാര്‍ക്കാക്കി മാറ്റുന്ന ഗംഗ-യമുന ഇരട്ട ടവറുകളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
3500 കോടി രൂപ മുതല്‍മുടക്കുള്ള ലോകത്തിലെ ഏറ്റവും വലിയ ട്രെയിനിങ് സെന്ററിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കഴിഞ്ഞ ദിവസം തറക്കല്ലിട്ടിരുന്നു.
ഇതിന് തൊട്ടു പിന്നാലെയാണ് മൂന്നാം ഘട്ട വികസനത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടക്കമിട്ടിത്. യുവ സംരംഭകര്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും മാറ്റങ്ങള്‍ക്ക് അടിത്തറയിട്ടത് ടെക്‌നോപാര്‍ക്കിലെ ഇന്‍ക്യുബേറ്ററുകളാണ്.
യുവതലമുറയിലെ അടിസ്ഥാനപരമായ ഈ മാറ്റം ഭാവിയില്‍ കേരളത്തെ മറ്റൊരു സിലിക്കോണ്‍ വാലിയായി മാറ്റുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
സ്‌കൈപിലൂടെ യുവസംരംഭകരുമായി സംവദിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ഒരു മാസത്തിനകം സംസ്ഥാനത്തെ എല്ലാ കോളേജുകളും സ്റ്റാര്‍ട്ട് അപ് ബൂട്ട് ക്യാമ്പുകള്‍ രൂപവത്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.