| Friday, 13th May 2016, 3:58 pm

ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ക്ക് തിരഞ്ഞെടുപ്പ് ദിനവും അവധിയില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയസഭാ തിരഞ്ഞെടുപ്പ് ദിനവും ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ക്ക് അവധിയില്ല. തിരഞ്ഞെടുപ്പ് ദിനവും ജോലി ചെയ്യണമെന്നാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

തിരഞ്ഞെടുപ്പ് ദിനം ഓഫീസില്‍ എത്താന്‍ കഴിയാത്തവര്‍ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് പ്രായോഗികമായി ബുദ്ധിമുട്ടുള്ളവരും ഏറെയാണ്.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കൊപ്പം സ്വകാര്യ സംരംഭകര്‍, സ്ഥാപനങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍, മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്കും ശമ്പളത്തോടപ്പമുള്ള അവധി അനുവദിച്ചുകൊണ്ട് സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവിറക്കിയതാണ്.

ദിനവേതനക്കാര്‍ക്കും താല്‍ക്കാലിക ജീവനക്കാര്‍ക്കും ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്കും ശമ്പളത്തോടുകൂടിയ അവധിക്ക് അര്‍ഹതയുണ്ടായിരിക്കെയാണ് ടെക്‌നോപാര്‍ക്കിലെ ഉദ്യോഗാര്‍ത്ഥികളോട് അന്നേദിവസവും ജോലിക്ക് കയറണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജീവനക്കാരില്‍ നിന്നും വലിയ പ്രതിഷേധമാണ് ഉണ്ടാകുന്നത്.

We use cookies to give you the best possible experience. Learn more