| Wednesday, 10th February 2016, 9:41 pm

ടെക്‌നോപാര്‍ക്ക് : പ്രതിധ്വനി ക്വിസ ചലച്ചിത്ര അവാര്‍ഡ് വിതരണം ശ്യാമ പ്രസാദ് നിര്‍വഹിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ ജീവനക്കാരുടെ  സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി സംഘടിപ്പിച്ച ചലച്ചിത്രോത്സവം ക്വിസ 2015 ന്റെ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഫെബ്രുവരി 9 ന് വൈകുന്നേരം ടെക്‌നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ശ്യാമപ്രസാദ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

ജൂറി ചെയര്‍മാന്‍ ശ്രീ എം എഫ് തോമസ് , ടെക്‌നോപാര്‍ക്ക് ബിസിനസ്സ് മാനേജര്‍ ശ്രീ വസന്ത് വരദ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രതിധ്വനി സെക്രട്ടറി ശ്രീ. രാജീവ് കൃഷ്ണന്‍ അധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ ക്വിസയുടെ കണ്‍വീനര്‍ ശ്രീ. വിനു സ്വാഗതവും  ക്വിസയുടെ ജോയിന്റ് കണ്‍വീനര്‍ ശ്രീ. ജോണ്‍സണ്‍ കൃതജ്ഞതയും പറഞ്ഞു.

പ്രശസ്ത ചലച്ചിത്ര നിരൂപകന്‍  ശ്രീ. എം. എഫ്. തോമസ് അദ്ധ്യക്ഷനായുള്ള ജഡ്ജിംഗ് പാനലാണ് ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ സൃഷ്ടിച്ച 25 ഹൃസ്വ ചിത്രങ്ങളില്‍ നിന്നും മികച്ചവ തെരഞ്ഞെടുത്തത്. സുപ്രസിദ്ധ ചലച്ചിത്ര സംവിധായകന്‍  ശ്രീ. സുദേവന്‍, പ്രശസ്ത ചലച്ചിത്ര നിരൂപകയും കോളമിസ്റ്റുമായ ശ്രീമതി. കെ. എ. ബീന എന്നിവര്‍  ജൂറി അംഗങ്ങളായിരുന്നു.

ക്വിസ 2015 ലെ വിജയ ചിത്രങ്ങള്‍-

1. മികച്ച ചിത്രം : എല്‍ ബസോ [സംവിധാനം: മഹേഷ് പെരിയാടന്‍, കമ്പനി :  യു എസ് ടി ഗ്ലോബല്‍]

2. മികച്ച സംവിധായകന്‍ : മഹേഷ് പെരിയാടന്‍, കമ്പനി :  യു എസ് ടി ഗ്ലോബല്‍ [ചിത്രം : എല്‍ ബസോപ]

3. മികച്ച രണ്ടാമത്തെ ചിത്രം : “Rs.2”  [സംവിധാനം: രാഹുല്‍ റെജി നായര്‍,  കമ്പനി :  ടി.സി.എസ്]

4. മികച്ച തിരക്കഥ :  രാഹുല്‍  റെജി നായര്‍, കമ്പനി :  ടി.സി.എസ് [ചിത്രം:  “MJ” ]

5. മികച്ച അഭിനേത്രി : അനു ഏബ്രഹാം, കമ്പനി :  അലയന്‍സ് (Allianz)   [ചിത്രം:  “GI”]

6. ജൂറിയുടെ പ്രത്യേക പരാമര്‍ശം : എന്നു സ്വന്തം മധുമതി [സംവിധാനം:  കിരണ്‍ പ്രസാദ്, കമ്പനി :  യു.എസ്.ടി ഗ്ലോബല്‍]

മികച്ച ചിത്രത്തിന് ശില്പവും 11,111 രൂപയും  മികച്ച രണ്ടാമത്തെ ചിത്രത്തിനും മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തിനും ശില്‍പ്പവും 5,555 രൂപയും വീതവും സമ്മാനമായി ലഭിച്ചു. ചടങ്ങിനൊടുവില്‍ ഐ.എഫ്.എഫ്.കെ 2015 ല്‍  മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട, ജയരാജ് സംവിധാനം ചെയ്ത  “ഒറ്റാല്‍” വേദിയില്‍ പ്രദര്‍ശിപ്പിച്ചു.

We use cookies to give you the best possible experience. Learn more