| Saturday, 19th September 2026, 4:31 pm

യു ടേണ്‍ അടിച്ച് മമതയുടെ സ്ഥാനാര്‍ഥി; രെജിനഗറില്‍ മത്സരിക്കും

ദേവിക ജയചന്ദ്രന്‍

കൊല്‍ക്കത്ത: രജിനഗറിലെ ഉപതെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയ തൃണമൂല്‍ മമതാ വിഭാഗം സ്ഥാനാര്‍ഥി റബിയുള്‍ അലം ചൗധുരി നിലപാട് മാറ്റി. തൃണമൂല്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുന്നുവെന്ന് അറിയിച്ച് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് തീരുമാനം മാറ്റിയത്.

പാര്‍ട്ടി ചിഹ്നത്തിനുവേണ്ടി മമത വിഭാഗം വിമതരുമായി നിയമപോരാട്ടത്തിലാണെന്നത് ചൂണ്ടിക്കാട്ടിയാണ് റബീയുള്‍ അലം ചൗധുരി പിന്മാറിയത്. ഇരുവിഭാഗങ്ങള്‍ക്കും പാര്‍ട്ടി ചിഹ്നം അനുവദിക്കാതെ ഉപതെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ ചിഹ്നങ്ങള്‍ നല്‍കിയിരുന്നു.

ശനിയാഴ്ച മുതല്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. മമത ബാനര്‍ജി പ്രചരണത്തിനെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്

തന്റെ സ്ഥാനാര്‍ഥി പിന്മാറിയതിനു പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിലന്‍ പ്രധാനെ പിന്തുണക്കുമെന്ന് മമത പറഞ്ഞിരുന്നു. എന്നാല്‍ 17 വര്‍ഷം മുമ്പുള്ള കേസില്‍ മിലനെ പൊലീസ് അറസ്റ്റ് ചെയ്തത് വിവാദമായി.

Content Highlight: Team Mamata’s Rejinagar candidate’s big U-turn, now says he’ll contest bypolls

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more