| Monday, 14th July 2014, 12:10 pm

സംഗീതാദ്ധ്യാപനത്തില്‍ സ്‌കൈപ്പ് താരമാവുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഭോപ്പാല്‍: സംഗീതലോകത്ത് സ്‌കൈപ്പ് താരമാവുകയാണ്. പ്രശസ്ത സംഗീതജ്ഞന്‍മാര്‍ക്കിടയില്‍  സ്‌കൈപ്പിന് പ്രിയമേറുന്നു. സംഗീതം പഠിപ്പിക്കാനാണ്  അവര്‍ സ്‌കൈപ്പ് പ്രയോജനപ്പെടുത്തുന്നത്. സ്‌കൈപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ വിദേശ ശിഷ്യഗണങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായാണ് സംഗീതജ്ഞര്‍ അവകാശപ്പെടുന്നത്.

ഉജ്ജയിനിയിലെ ധ്രുപദ് സംഗീതജ്ഞരായ ഗുഡേചാ സഹോദരന്‍മാരാണ് സ്‌കൈപ്പ് അദ്ധ്യാപനത്തിനായി ആദ്യം പ്രയോജനപ്പെടുത്തിയത്. ഗുഡേചാ സഹോദരന്‍ എന്നറിയപ്പെടുന്ന ഉമാകാന്ത് ഗുഡേജയും രമാകാന്ത് ഗുഡേജയും ഇത്തരത്തില്‍ സ്‌കൈപ്പിലൂടെ ലോകത്തെങ്ങുമുള്ള തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക്  സംഗീതം പകര്‍ന്നുകൊടുക്കുകയാണ്.

സംഗീതലോകത്തും ധ്രുപദ് സംഗീതത്തിലും നല്‍കിയിട്ടുള്ള സംഭാവനകള്‍ക്ക് ഗുഡേചാ സഹോദരന്മാര്‍ക്ക് രാജ്യം പദ്മശ്രീ നപല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, അമേരിക്കയിലും ഇംഗ്ലണ്ടിലും സിയാറ്റിലിലും ബ്രസീലിലുമൊക്കെ തങ്ങള്‍ക്ക് ശിഷ്യന്മാരുണ്ടെന്നാണ് ഗുഡേച്ചമാര്‍ പറയുന്നത്.

“ലോകത്താകമാനമുള്ള സംഗീത പ്രേമികള്‍ സംഗീതത്തെ ഇഷ്ടപ്പെടുന്നവര്‍ മാത്രമല്ല സംഗീതം പഠിക്കാനാഗ്രഹിക്കുന്നവര്‍ കൂടിയാണ്. അവരെ ഞങ്ങള്‍ സ്‌കൈപ്പിലൂടെ പഠിപ്പിക്കുന്നു. നേരിട്ടുപഠിപ്പിക്കുന്ന അതേ ഫീല്‍ തന്നെയാണ് ഇതിലും ലഭിക്കുന്നത്.”; ഉമാകാന്ത് വ്യക്തമാക്കി.

[]ഗുഡേചാ സഹോദരന്‍മാരുടെ അമേരിക്കയിലെ ശിഷ്യനായ പീറ്റന്‍ മാക്‌ഡൊണാള്‍ഡ് 2012ലാണ് ഇവരുമായി ഈ സംവിധാനത്തിലൂടെ ബന്ധപ്പെടുന്നത്. 8 മാസങ്ങള്‍കൊണ്ട് അദ്ദേഹം സംഗീതത്തില് പ്രാവീണ്യം നേടുകയും ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് നേടുകയും ചെയ്തിരുന്നു.

ഗുഡേചര്‍ സഹോദരന്മാരുടെ വഴി ഇപ്പോള്‍ മറ്റുപലരും പിന്തുടരുകയാണ്. സിത വാദ്യക്കാരിയായ സ്മിതാ നാഗ്‌ദേവ് അവരിലൊരാളാണ്. ഫ്രാന്‍സിലും സ്വിറ്റസര്‍ലാന്റിലും അവര്‍ക്ക് ഇപ്പോള്‍ ശിഷ്യഗണങ്ങളുണ്ട്. “ഈ സംവിധാനം വളരെ എളുപ്പമുള്ള സംവിധാനമാണ്. സ്‌കൈപ്പിലൂടെ സംഗീതത്തില്‍ അവര്‍ നേടുന്ന പ്രാവീണ്യം പെട്ടെന്നു തന്നെ മനസ്സിലാക്കാന്‍ കഴിയുന്നു. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലുള്ളവരെ സംഗീതമഭ്യസിക്കാനും ഞാന്‍ സ്‌കൈപ്പാണുപയോഗിക്കുന്നത്”

We use cookies to give you the best possible experience. Learn more