| Saturday, 7th February 2026, 4:26 pm

സ്കൂൾ വിദ്യാർത്ഥിയെ പുറത്താക്കിയതിൽ വിശദീകരണം തേടി സുപ്രീം കോടതി

മുഹമ്മദ് നബീല്‍

ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ സ്കൂളിൽനിന്നും പുറത്താക്കിയതിൽ മധ്യപ്രദേശ് സർക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി.

അദ്യാപകരെക്കുറിച്ച് അധിക്ഷേപകരമായ മീം പ്രചരിപ്പിച്ചു എന്നാരോപിച്ചായിരുന്നു വിദ്യാർത്ഥിയെ സ്കൂളിൽനിന്നും പുറത്താക്കിയത്.

കഴിഞ്ഞ നവംബറിൽ സ്കൂളിന്റെ നടപടിയെ ശരിവെച്ച മധ്യപ്രദേശ് ഹൈകോടതിവിധിയെ ചോദ്യം ചെയ്തുകൊണ്ട് വിദ്യാർത്ഥിയുടെ രക്ഷിതാവ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

2024 – 2025 അധ്യായ വർഷത്തിനിടയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ പുറത്താക്കിയതിനെതിരെയാണ് സുപ്രീം കോടതി നോട്ടീസ് നിലവിൽ അയച്ചിരിക്കുന്നത്.

പ്രായപൂർത്തിയാകാത്തവർ ഇത്തരം പെരുമാറ്റം പഠിക്കുന്നത് അവരുടെ ചുറ്റുപാടുകളിൽ നിന്നാണെന്നും വർഗീയ അർത്ഥമുള്ള മീമുകൾ പ്രോത്സാഹിപ്പിക്കരുതെന്നും ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

വിദ്യാർത്ഥിക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് പരാതിക്കാരനുവേണ്ടി ഹാജരായ നിപുൻ സക്സേന പറഞ്ഞു.

വിദ്യാർത്ഥിക്കെതിരെയുള്ള നടപടി മുൻവിധിയുണ്ടാക്കുമെന്നും പത്താംക്ലാസ് വിദ്യാഭ്യാസം തുടരുന്നതിന്‌ പ്രയാസമുണ്ടാക്കിയെന്നും ഹരജിയിൽ പറയുന്നു.

വിദ്യാർത്ഥിയുമായി ബന്ധമില്ലാത്ത കേസിൽ സ്കൂളിൽ നിന്നും പുറത്താക്കൽ പോലുള്ള കടുത്ത നടപടികൾ സ്വീകരിച്ചത് ക്രിമിനൽ നിയമത്തിന് വിരുദ്ധമാണെന്നും ഹരജിക്കാരൻ ഹർജിക്കാരൻ വാദിച്ചു.

കഴിഞ്ഞ വർഷമായിരുന്നു മകനെ പിരിച്ചുവിട്ടു എന്നാരോപിച്ച് ഹരജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

Content Highlight:Teachers’ meme: SC seeks replies from MP govt, others on plea against student’s expulsion

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more