| Thursday, 15th March 2018, 4:39 pm

ഹോളി ആഘോഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഫറൂഖ് കോളേജില്‍ അധ്യാപകരുടെ ക്രൂരമര്‍ദ്ദനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഹോളി ആഘോഷത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ മര്‍ദ്ദിച്ചു. കോഴിക്കോട് ഫറൂഖ് കോളേജിലാണ് സംഭംവം.

മര്‍ദ്ദനത്തെത്തുടര്‍ന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഒരു വിദ്യാര്‍ത്ഥിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. പൈപ്പുകളും വടികളും ഉപയോഗിച്ചാണ് അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്.

ഹോളി ആഘോഷം മാനേജ്‌മെന്റ് വിലക്കിയിട്ടും വിദ്യാര്‍ത്ഥികള്‍ അനുസരിക്കാതിരുന്നതാണ് മര്‍ദ്ദനത്തിന് കാരണം. ഹോസ്റ്റലില്‍ കയറിയും ശേഷം ക്യാംപസിനുള്ളില്‍ വെച്ചും അധ്യാപകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more