| Wednesday, 10th February 2016, 5:31 pm

ദുരഭിമാനക്കൊല; മകളുമായി പ്രണയത്തിലായ ഏഴാം ക്ലാസുകാരനെ അധ്യാപിക ക്രൂരമായി കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്


റാഞ്ചി: റാഞ്ചിയില്‍ സ്‌കൂള്‍ അധ്യാപിക മകളെ പ്രണയിച്ച ഏഴാം ക്ലാസുകാരനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായി. സഫൈര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലായിരുന്നു സംഭവം.

ഹിന്ദി അധ്യാപികയായ നെസ്മ ഖാട്ടൂണ്‍ ആണ് അറസ്റ്റിലായത്. ഏഴാം ക്ലാസുകാരനായ വിനയ് മഹ്‌തോ എന്ന വിദ്യാര്‍ത്ഥിയ്ക് തന്റെ 11 വയസുകാരിയായ മകളോട് തോന്നിയ ഇഷ്ടത്തെ അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ്  കൊലപ്പെടുത്തിയത്. വിദ്യാര്‍ത്ഥിയുടെ മൃതദേഹം അധ്യാപികയുടെ വീട്ടിനു പുറത്തു നിന്നാണ് കണ്ടെത്തിയത്.

അധ്യാപികയെ കൂടാതെ രണ്ട് കുട്ടികളും ഭര്‍ത്താവുമടങ്ങുന്ന കുടുംബത്തേയും റാഞ്ചി പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സി.സി.ടിവി ഫൂട്ടേജിന്റെ സഹായത്തോടുകൂടിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്.

സ്‌കൂളിലെ 17ഓളം വരുന്ന അധ്യാപക-അനധ്യാപക സ്റ്റാഫുകളെ സംഭവവുമായി ബന്ധപ്പെട്ട് പോലിസ് ചോദ്യം ചെയ്തു. മൂന്ന് അധ്യാപകരും വിദ്യാര്‍ത്ഥിയുടെ ഹോസ്റ്റല്‍ വാര്‍ഡനും പോലിസ് കസ്റ്റഡിയിലാണ്. സി.ഐ.ഡികളുടെ സംഘവും ഫോറന്‍സിക് വിദഗ്ദരും അന്വഷണത്തിനായി സ്‌കൂളില്‍ ക്യാംപ് ചെയ്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more