| Tuesday, 2nd September 2014, 12:47 pm

സ്‌കൂളില്‍ നിന്ന് പിരിച്ചുവിട്ട അധ്യാപകന്‍ മരിച്ചനിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] പാലക്കാട്: മലപ്പുറം മൂന്നിയൂരിലെ സ്‌കൂളില്‍ നിന്ന് പിരിച്ചുവിട്ട അധ്യാപകനെ മരിച്ചനിലയില്‍ കണ്ടെത്തി. വടകര എടച്ചേരി സ്വദേശി കെ.കെ അനീഷ് കുമാറിനെയാണ്(36) മലമ്പുഴയിലെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

സ്‌കൂളിലെ പ്യൂണുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയത്.  പിരിച്ചു വിടലിനെതിരെ തിരുവോണ നാളില്‍ പട്ടിണിസമരം നടത്താനുള്ള ഒരുക്കങ്ങളിലായിരുന്നു അനീഷ്.

പ്യൂണിനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് അനീഷിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. അധ്യാപകനെ കള്ളക്കേസില്‍ കുടുക്കി പിരിച്ച് വിട്ടതാണെന്ന് ആരോപിച്ച് സംയുക്തസമര സമിതി സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.

അധ്യാപകന്റെ മരണത്തിന് സ്‌കൂള്‍ മാനേജ്‌മെന്റാണ് ഉത്തരവാദിയെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. എന്നാല്‍ അധ്യാപനെ ജോലിയില്‍ തിരിച്ചെടുക്കാന്‍ തയ്യാറായിരുന്നുവെന്ന് മാനേജ്‌മെന്റ് പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more