| Monday, 13th May 2019, 9:48 am

ടാക്‌സി ഡ്രൈവറെ ഗുണ്ടാസംഘം മര്‍ദ്ദിച്ച് നഗന്ചിത്രങ്ങള്‍ എടുത്തതായി പരാതി; മര്‍ദ്ദനം വനിതാ ഡ്രൈവര്‍ നല്‍കിയ ക്വട്ടേഷനെന്നും ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ടാക്‌സി ഡ്രൈവറെ ഗുണ്ടാസംഘം ക്വട്ടേഷന്‍ എടുത്ത് മര്‍ദ്ദിച്ചതായി പരാതി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടാക്‌സി ഡ്രൈവറായ ഫൈസലിനെയാണ് ഗുണ്ടാസംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി.

വിമാനത്താവളത്തിലെ തന്നെ മറ്റൊരു വനിതാ ടാക്‌സി ഡ്രൈവറായ സ്ത്രീ നല്‍കിയ ക്വട്ടേഷനാണിതെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് ആലുവ പൊലീസ് കേസെടുത്തിട്ടുണ്ട്.

വിമാനത്താവളത്തില്‍ ഉണ്ടായ വാക്കുതര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ഫൈസലിനെ കടങ്ങൂരിലേക്ക് വിളിച്ചുവരുത്തുകയായിരുന്നെന്നും ഇവിടെ നിന്ന് തന്നെ ആക്രമിക്കുകയായിരുന്നെന്നും ഫൈസലിന്റെ പരാതിയില്‍ പറയുന്നു.

താന്‍ അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഗുണ്ടകള്‍ കാറിന്റെ താക്കോല്‍ കൈക്കലാക്കിയിരുന്നെന്നും പരാതിയില്‍ ഫെെസല്‍ പറഞ്ഞു.

ഷൈലജ എന്ന ടാക്‌സി ഡ്രൈവറാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും സിജോ കോട്ടായിയും സംഘവുമാണ് തന്നെ മര്‍ദ്ദിച്ചതെന്നും ഫൈസല്‍ പരാതിയില്‍ പറയുന്നുണ്ട്. പരാതി നല്‍കിയാല്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി തന്റെ നഗനചിത്രങ്ങള്‍ പകര്‍ത്തിയെന്നും ഇഷ്ടിക മുഖത്ത് ചുറ്റി മുഖത്തടിച്ചെന്നും ഫൈസലിന്റെ പരാതിയില്‍ പറയുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more