| Friday, 27th January 2012, 11:30 am

2,250 കോടി രൂപയുടെ നിക്ഷേപത്തിന് ടാറ്റാ കമ്മ്യൂണിക്കേഷന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: വിവിധ രംഗങ്ങളിലായി 2,250 കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്ക് ടാറ്റാ കമ്മ്യൂണിക്കേഷന്‍സ് ഒരുങ്ങുന്നു. ടാറ്റാ കമ്മ്യൂണിക്കേഷന്‍സ് എം.ഡിയും സി.ഇ.ഒയുമായ വിനോദ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

ക്ലാഡ് കംപ്യൂട്ടിംഗ്, മൊബൈല്‍ ബ്രോഡ്ബാന്‍ഡിംഗ്, വീഡിയോ ടെലി പ്രസന്‍സ്, ഡാറ്റാ സെന്റര്‍, സബ് മറൈന്‍ കേബിള്‍സ് എന്നിവയാണ് നിക്ഷേപത്തിലൂടെ ടാറ്റ കമ്മ്യൂണിക്കേഷന്‍സ് ലക്ഷ്യമിടുന്നത്.

നഷ്ടം നേരിടുന്ന രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ ടാറ്റാ കമ്മ്യൂണിക്കേഷന്‍സിന് പിടിച്ചു കയറാന്‍ ഈ നിക്ഷേപം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Malayalam News
Kerala News in English

We use cookies to give you the best possible experience. Learn more