| Friday, 14th August 2026, 11:08 am

ചരിത്രം കാത്തിരുന്ന സെഞ്ച്വറി; ഓസ്ട്രേലിയയില്‍ പുതു ചരിത്രമെഴുതി ബംഗ്ലാദേശ് താരം

സുദേവ് എ

ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ ചരിത്ര സെഞ്ച്വറി നേടി ബംഗ്ലാദേശ് താരം താന്‍സിദ് അഹമ്മദ്. ഓസ്ട്രേലിയക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിലാണ് താരത്തിന്റെ സെഞ്ച്വറി നേട്ടം.

മരാറ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ 197 പന്തുകളില്‍ നിന്നും 101 റണ്‍സ് നേടിയാണ് താന്‍സിദ് അഹമ്മദ് തിളങ്ങിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്ട്രേലിയയില്‍ സെഞ്ച്വറി നേടുന്ന ആദ്യ ബംഗ്ലാദേശ് താരമാണ് താന്‍സിദ്.

2006ന് ശേഷം ഇതാദ്യമായാണ് ഒരു ബംഗ്ലാദേശ് താരം ഓസ്ട്രേലിയക്കെതിരെ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്നത്. ഷഹര്യാര്‍ നഫീസായിരുന്നു 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്നക്കം കിടന്നിരുന്നത്.

ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 198 റണ്‍സിനാണ് പുറത്തായത്. ഹസന്‍ മഹ്‌മൂദിന്റെ ബൗളിങ് കരുത്തിലാണ് ബംഗ്ലാദേശ് ആതിഥേയരെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. മൂന്ന് മെയ്ഡനടക്കം 17 ഓവര്‍ പന്തെറിഞ്ഞ താരം 55 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തിയാണ് കരുത്തുകാട്ടിയത്.

ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബംഗ്ലാദേശ് ബൗളര്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ ഫൈഫര്‍ നേട്ടം സ്വന്തമാക്കുന്നത്. മഹ്‌മൂദിനൊപ്പം താസ്‌കിന്‍ അഹമ്മദും എദാബോദ് ഹൊസൈനും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി ഓസ്ട്രേലിയയുടെ പതനം പൂര്‍ത്തിയാക്കി.

ഓസ്ട്രേലിയന്‍ നിരയില്‍ ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് ഉറച്ചുനിന്ന സ്റ്റീവ് സ്മിത്ത് ആണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. 109 പന്തില്‍ 71 റണ്‍സുമായാണ് സ്മിത്ത് തിളങ്ങിയത്. ഏഴ് ഫോറുകളും ഒരു സിക്‌സുമാണ് താരം സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍

ജെയ്ക്ക് വെതറാള്‍ഡ്, ട്രാവിസ് ഹെഡ്, മാര്‍നസ് ലാബുഷാഗ്‌നെ, സ്റ്റീവന്‍ സ്മിത്ത്, കാമറൂണ്‍ ഗ്രീന്‍, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), ബ്യൂ വെബ്സ്റ്റര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.

ബംഗ്ലാദേശ് പ്ലെയിങ് ഇലവന്‍

ഷാദ്മാന്‍ ഇസ്ലാം, തന്‍സിദ് ഹസന്‍ തമീം, മോമിനുള്‍ ഹഖ്, നജ്മുള്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), ലിറ്റണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍) മുഷ്ഫിഖുര്‍ റഹിം, മെഹ്ദി ഹസന്‍ മിറാസ്, തൈജുല്‍ ഇസ്ലാം, തസ്‌കി.ന്‍ അഹമ്മദ്, ഹസന്‍ മഹ്‌മൂദ്, എബാദത്ത് ഹുസൈന്‍.

Content Highlight: Taskin Ahammed score a historical century against Australia

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more