| Sunday, 1st December 2013, 3:47 pm

തരുണ്‍ തേജ്പാല്‍ ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]പനാജി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ഗോവ സെഷന്‍സ് കോടതിയുടേതാണ് നടപടി. തേജ്പാലിനെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഗോവ പോലീസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും കോടതി ഇതിനു വിസമ്മതിച്ചു.

സംഭവം നടന്ന ഹോട്ടലില്‍ തേജ്പാലിനെ കൊണ്ടുപോയി തെളിവെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

തെഹല്‍ക ഗോവയില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ ഹോട്ടലില്‍ വെച്ച് തേജ്പാല്‍ ലൈംഗീകമായി അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് തെഹല്‍കയിലെ ജൂനിയര്‍ പത്രപ്രവര്‍ത്തക നല്‍കിയ പരാതി.

കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ശനിയാഴ്ച രാത്രിയാണ് തേജ്പാലിനെ പോലീസ് അറസ്റ്റ് ചെയ്തത്.

രാവിലെ 11.45 ഓടെയാണ് തേജ്പാലിനെ കോടതിയിലെത്തിച്ചത്. മാധ്യമപ്രവര്‍ത്തകരെ കോടതി മുറിയില്‍ കയറുന്നതില്‍ നിന്നും വിലക്കിയിരുന്നു. തേജ്പാലിന്റെ ഭാര്യയും സഹോദരനും കോടതിമുറിയില്‍ ഉണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more