| Monday, 16th February 2026, 1:16 pm

എനിക്ക് ഇനിയും ഈ നാട്ടില്‍ ജീവിക്കണം, രാഹുല്‍ ഗാന്ധിക്ക് പകരം നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തതില്‍ തപ്‌സീ പന്നു

അമര്‍നാഥ് എം.

ബോളിവുഡിലെ മികച്ച നടിമാരില്‍ ഒരാളാണ് തപ്‌സീ പന്നു. ഓരോ സിനിമയിലും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് പ്രേക്ഷകരുടെ മനസില്‍ ഇടംപിടിക്കാന്‍ തപ്‌സിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം താരം നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം. ടി.വി 9നാണ് തപ്‌സീ കഴിഞ്ഞദിവസം അഭിമുഖം നല്‍കിയത്.

പുതിയ പ്രൊജക്ടുകളെക്കുറിച്ചെല്ലാം സംസാരിച്ച തപ്‌സീക്ക് അവതാരകന്‍ ചില ചിത്രങ്ങള്‍ കാണിച്ച് അതില്‍ ഫേവറെറ്റായിട്ടുള്ള ആളുകളെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും ചിത്രങ്ങളും സ്‌ക്രീനില്‍ കാണിച്ചിരുന്നു. രണ്ട് പേരില്‍ മികച്ച നേതാവായി ആരെ തെരഞ്ഞെടുക്കുമെന്നായിരുന്നു ചോദ്യം.

തപ്‌സീ പന്നു Photo: Screen grab/ TV9 Bharathvarsh

കുറച്ചുനേരം ആലോചിച്ച് നിന്ന ശേഷം തപ്‌സീ നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തു. ഇതിന് ശേഷം താരം പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായി. തനിക്ക് ഈ നാട്ടില്‍ കുറച്ചുകാലം കൂടി ജീവിക്കണമെന്നാണ് താരം പറഞ്ഞത്. മോദിയുടെ ചിത്രം തെരഞ്ഞെടുത്തപ്പോള്‍ കൈയടിച്ചവരെല്ലാം ഇത് കേട്ടതോടെ നിശബ്ദരാകുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. ചിത്രം സെലക്ട് ചെയ്ത ശേഷം ‘വല്ലാത്ത അവസ്ഥയായി’ എന്ന് പറയുന്ന തരത്തില്‍ പ്രത്യേക ആക്ഷനും തപ്‌സീ കാണിച്ചു.

സംഘപരിവാര്‍ അനുകൂലികള്‍ക്ക് ഇതിലും വലിയ ട്രോള്‍ നല്‍കാന്‍ ആര്‍ക്കുമാകില്ലെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് പലരും അഭിപ്രായപ്പെട്ടത്. ഗോദി മീഡിയകളുടെ അടുത്ത് ചെന്ന് അവരുടെ മുന്നില്‍ വെച്ച് മോദിയെ കളിയാക്കാന്‍ ചില്ലറ ധൈര്യം പോരെന്നും തപ്‌സിയെ പ്രശംസിച്ചുകൊണ്ട് പലരും പോസ്റ്റുകള്‍ പങ്കുവെച്ചു.

തപ്‌സീ പന്നു Photo: Screen grab/ TV9 Bharathvarsh

‘മോദിയെ തെരഞ്ഞെടുത്തത് നന്നായി, അല്ലെങ്കില്‍ ഭക്തര്‍ അവരെ പാകിസ്ഥാനിലേക്ക് അയച്ചേനെ’, ‘ഈ വീഡിയോയില്‍ മോദിയുടെ ഫോട്ടോ തെരഞ്ഞെടുക്കുന്ന ഭാഗം മാത്രം കട്ട് ചെയ്ത് സങ്കികള്‍ വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ വീഡിയോ ഷെയര്‍ ചെയ്യും, ബാക്കി ഭാഗം കാണിക്കില്ല’ എന്നിങ്ങനെയാണ് പലരും വീഡിയോക്ക് താഴെ പങ്കുവെക്കുന്ന കമന്റുകള്‍.

ടി.വി 9ന്റെ മറ്റൊരു ചോദ്യത്തെയും തപ്‌സീ നേരിട്ട രീതിയെ പലരും പ്രശംസിക്കുന്നുണ്ട്. മഹാത്മ ഗാന്ധി, ബി.ആര്‍. അംബേദ്കര്‍, സവര്‍ക്കര്‍ എന്നിവരില്‍ ഏറ്റവും മികച്ചത് ആരാണ് എന്നായിരുന്നു ചോദ്യം. സവര്‍ക്കറുടെ ചിത്രത്തെ മൈന്‍ഡ് പോലും ചെയ്യാതെ അംബേദ്കറെയും ഗാന്ധിയെയും ഒരുപാട് നേരം നോക്കി നിന്ന തപ്‌സി ഒടുവില്‍ ഗാന്ധിയെ തെരഞ്ഞെടുത്തതും കൈയടി നേടിയ ഒന്നായി മാറി.

Content Highlight: Tapsee Pannu’s latest interview viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more