| Saturday, 9th November 2019, 4:17 pm

വിധിയെ സ്വാഗതം ചെയ്യുന്നു, ഇനി രാജ്യത്തെ വാസയോഗ്യമാക്കാം; പരോക്ഷവിമര്‍ശനവുമായി തപ്‌സി പന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അയോധ്യ കേസില്‍ സുപ്രീം കോടതി വിധിയോട് പ്രതികരിച്ച് ബോളിവുഡ് നടി തപ്‌സി പന്നു. അയോധ്യ വിധിയില്‍ സുപ്രീം കോടതിയെ അഭിനന്ദിക്കുന്നു. ഇനി രാജ്യത്തെ ജീവിക്കാന്‍ സാധിക്കുന്ന സ്ഥലമാക്കിമാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താം എന്നാണ് തപ്‌സിയുടെ ട്വീറ്റ്.

രാജ്യത്തെ മലിനീകരണ പ്രശ്‌നവും സാമ്പത്തിക പ്രശ്‌നങ്ങളും മറ്റുമാണ് നടി പരോക്ഷമായി സൂചിപ്പിച്ചതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

തപ്‌സിയുടെ ട്വീറ്റിനെ അനു കൂലിച്ചും പ്രതികൂലിച്ചും കൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്.

തപ്‌സിയുടെ ട്വീറ്റിനോട് യോജിക്കുന്നുണ്ടെന്നും കക്ഷിരാഷ്ട്രീയ, സമുദായിക പ്രശ്‌നങ്ങള്‍ക്കപ്പുറം രാജ്യത്തെ ബാധിക്കുന്ന മറ്റു പ്രശ്‌നങ്ങളില്‍ ശ്രദ്ധ ചെലുത്തണമെന്ന് ഒരു വിഭാഗം പറയുമ്പോള്‍ എന്റെ രാജ്യം ഇപ്പോള്‍ തന്നെ വാസ യോഗ്യമാണെന്നും അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തരുതെന്നുമാണ് മറ്റൊരു വിഭാഗം പറയുന്നത്. ഇവിടെ പറ്റുന്നില്ലെങ്കില്‍ രാജ്യം വിടാനാണ് ഒരാള്‍ കമന്റു ചെയ്തിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more