2018 സിനിമയിലെ നായികാകഥാപാത്രമാണ് തന്നെ ഏറ്റവും കൂടുതല്‍ ശ്രദ്ധേയയാക്കിയതെന്ന് പറയുകയാണ് നടി തന്‍വി റാം. ആ ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ സാധിച്ചത് മഹാഭാഗ്യമായിട്ടാണ് താന്‍ കരുതുന്നതെന്നും തന്‍വി പറയുന്നു.
ടൊവിനോ തോമസിന്റെ കൂടെ നായികയായി അഭിനയിക്കുമ്പോള്‍ താന്‍ കൂടുതല്‍ കംഫര്‍ട്ടബിള്‍ ആയിരുന്നെന്നും സെറ്റില്‍ തയ്യാറാക്കിയ പ്രളയസീന്‍ വല്ലാത്തൊരു അനുഭവമായിരുന്നെന്നും നടി പറഞ്ഞു. നാന വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തന്‍വി.
സിനിമയുടെ ഫീഡ്ബാക്ക് താന്‍ ശരിക്കും ആസ്വദിച്ചിരുന്നെന്നും പടം പുറത്തിറങ്ങിയപ്പോള്‍ പ്രേക്ഷകരുടെ ആരാധന താന്‍ ശരിക്കും ആസ്വദിക്കുകയായിരുന്നെന്നും നടി കൂട്ടിച്ചേര്‍ത്തു. ക്ലൈമാക്‌സില്‍ ടൊവിനോയെ പ്രതീക്ഷിച്ച് ബസില്‍ വരുന്ന സീന്‍ ചെയ്യുമ്പോള്‍ തന്റെ അടുത്തിരുന്ന പെണ്‍കുട്ടി കരയുകയായിരുന്നെന്നും തന്‍വി റാം പറയുന്നു.
ആന്റോ ജോസഫ് സാറും ജൂഡ് ആന്തണിയുമാണ് 2018ലേക്ക് എന്നെ വിളിച്ചത്. ടൊവിനോയുടെ കൂടെ നായികയായി അഭിനയിക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ കംഫര്‍ട്ടബിള്‍ ആയിരുന്നു. ഞാന്‍ പ്രളയം കണ്ടിട്ടില്ലായിരുന്നു. 2018ല്‍ സെറ്റില്‍ തയ്യാറാക്കിയ പ്രളയസീന്‍ വല്ലാത്തൊരു അനുഭവമായിരുന്നു.
2018ലെ ഫീഡ്ബാക്ക് ശരിക്കും ആസ്വദിച്ചിരുന്നു. സിനിമ പുറത്തിറങ്ങിയപ്പോള്‍ പ്രേക്ഷകരുടെ ആരാധന ഞാന്‍ ശരിക്കും ആസ്വദിക്കുകയായിരുന്നു. എറണാകുളത്ത് വെച്ചാണ് 2018 കണ്ടത്.
സിനിമയുടെ അവസാനം ടൊവിനോയെ പ്രതീക്ഷിച്ച് ബസില്‍ ഞാന്‍ വരുന്ന സീന്‍ വന്നപ്പോള്‍ എന്റെ തൊട്ടരികിലിരുന്ന തട്ടമിട്ട പെണ്‍കുട്ടി കരയുകയായിരുന്നു. അത് ഒരിക്കലും മറക്കാനാവില്ല,’ തന്‍വി റാം പറയുന്നു.
Content Highlight: Tanvi Ram Talks About Her Character In 2018 Movie