| Friday, 31st August 2012, 10:32 am

ചാല ടാങ്കര്‍ ദുരന്തം: ആക്രമണം ഭയന്ന് പാചകവാതക ടാങ്കറുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ചാല ടാങ്കര്‍ ദുരന്തത്തെ തുടര്‍ന്ന് മംഗലാപുരത്ത് നിന്ന് പാചകവാതകം നിറച്ചെത്തുന്ന ബുളളറ്റ് ടാങ്കറുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു. ടാങ്കറുകള്‍ക്ക് നേരേ ആക്രമണമുണ്ടായേക്കുമെന്ന് ഭയന്നാണ് സര്‍വീസ് നിര്‍ത്തി വച്ചത്.[]

മതിയായ പോലീസ് സംരക്ഷണമുണ്ടെങ്കില്‍ മാത്രമേ സര്‍വീസ് നടത്തൂ എന്നാണ് ഡ്രൈവര്‍മാരുടെ നിലപാട്. അതേസമയം, സര്‍വീസുകള്‍ നിര്‍ത്തിവച്ചത് പാചകവാതക വിതരണത്തെ ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം പാചകവാതക ടാങ്കര്‍ ലോറി അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് സന്ദര്‍ശിക്കും. പൊള്ളലേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരെയും മുഖ്യമന്ത്രി കാണും.

വൈകുന്നേരം സന്ദര്‍ശനത്തിന് ശേഷം ജില്ലാകലക്ടറും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി.ജോസഫ്, കെ.പി.മോഹനന്‍ എന്നിവരും ഉണ്ടാകും. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും ഇടത് നിയമസഭാകക്ഷിനേതാക്കളും നാളെ ചാല സന്ദര്‍ശിക്കും.

We use cookies to give you the best possible experience. Learn more