| Friday, 18th September 2015, 1:26 am

ദക്ഷിണ സുഡാനില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് 176 മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജൂബ: ദക്ഷിണ സുഡാനില്‍ അപകടത്തില്‍പ്പെട്ട ടാങ്കര്‍ പൊട്ടിത്തെറിത്ത് 176 ല്‍ അധികം പേര്‍ മരിച്ചു. എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായിരിക്കുന്നത്. തലകീഴായി മറിഞ്ഞ ടാങ്കറില്‍ നിന്നും ആളുകള്‍ എണ്ണ ശേഖരിക്കുന്നതിനിടെയായിരുന്നു ടാങ്കര്‍ പൊട്ടിത്തെറിച്ചത്.

നിരവധിപ്പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട് ഇതില്‍ 50 പേരുടെ നില ഗുരുതരമാണ്. ദക്ഷിണ സുഡാന്‍ തലസ്ഥാനമായ ജൂബയ്ക്ക് സമീപത്താണ് അപകടമുണ്ടായത്. ജൂബയില്‍ നിന്നും ഇക്വട്ടോറിയയിലേക്ക് പാവുകയായിരുന്ന ടാങ്കര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം.

തങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റവരെ ചികിത്സിക്കുന്നതിനാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളില്ലെന്നും അതുകൊണ്ട് തന്നെ ഗുരുതരമായി പരിക്കേറ്റ് കിടക്കുന്നവര്‍ മരണത്തെ അതിജീവിക്കുമെന്ന് കരുതുന്നില്ലെന്ന് മന്ത്രി ചാള്‍സ് കിസാന്‍ഗ പറഞ്ഞു. അപകടത്തില്‍ എത്രപേര്‍ മരിച്ചെന്നും എത്രപേര്‍ക്ക് അപകടം പറ്റിയിട്ടുണ്ടെന്നും സംബന്ധിക്കുന്ന വ്യക്തമായ വിവരം ഇതുവരെ ലഭ്യമായിട്ടില്ല.

We use cookies to give you the best possible experience. Learn more