| Monday, 10th November 2025, 9:33 am

തമ്മനം കുടിവെള്ള ടാങ്ക് തകർന്ന് അപകടം; നഗരത്തിലെ 30% പ്രദേശത്തെ കുടിവെള്ള വിതരണത്തെ ബാധിക്കും: ജില്ലാ കളക്ടർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: തമ്മനം കുടിവെള്ള ടാങ്ക് തകർന്നത് നഗരത്തെ 30 % പ്രദേശത്തെ കുടിവെള്ള വിതരണത്തെ ബാധിക്കുമെന്ന് ജില്ലാ കളക്ടർ ജെ.പ്രിയങ്ക. നാശ നഷ്ടമുണ്ടായ പ്രദേശവാസികൾക്ക് നഷ്ട്ടപരിഹാരം ഉറപ്പാക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

എന്തൊക്കെ നാശ നഷ്ടങ്ങൾ ഉണ്ടായെന്ന് കണ്ടെത്തി നഷ്ടപരിഹാരങ്ങൾ നൽകേണ്ടതിനെ കുറിച്ച് ഡിസാസ്റ്റർ മാനേജ്‍മെന്റിന്റെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നും കളക്ടർ അറിയിച്ചു.

വാട്ടർ ടാങ്ക് അപകടത്തിന്റെ സ്ഥിഗതികൾ വിലയിരുത്താൻ കൊച്ചിയിലേക്ക് മന്ത്രി റോഷി അഗസ്റ്റിൻ പുറപ്പെട്ടെന്നും മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം കൊച്ചിയിൽ ചേരുമെന്നുമാണ് റിപ്പോർട്ടുകൾ.

ഇന്നലെ പുലർച്ചെ 2 .30യോടെയാണ് കൊച്ചി തമ്മനത്തെ കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നത്. ജല അതോറിറ്റിയുടെ ഫീഡർ ടാങ്കിന്റെ ഭിത്തിയാണ് തകർന്നത്. ഒരു കോടി 10 ലക്ഷം ലിറ്റർ കുടിവെള്ളമാണ് ടാങ്കിലുണ്ടായിരുന്നത്. ടാങ്കിന് 1.35 കോടി ലിറ്റർ സംഭരണശേഷി ഉണ്ടെന്നാണ് റിപ്പോർട്ട്.

ഒരു പ്രദേശത്തെ വീടുകളിലടക്കം വെള്ളം കയറുകയും നാശനഷ്ടങ്ങൾ ഉണ്ടായെന്നും ആളപായമില്ലെന്നും റിപ്പോർട്ടുകളുണ്ട്. ടാങ്കിന്റെ കലാപഴക്കമാണ് അപകടത്തിന് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Content Highlight: Tammanam  water tank collapses; Drinking water supply to 30% of the city will be affected: District Collector

We use cookies to give you the best possible experience. Learn more