13 വര്‍ഷത്തെ ഹിറ്റില്ലായ്മക്ക് അവസാനം കുറിച്ചുകൊണ്ട് ബോക്‌സ് ഓഫീസില്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സൂര്യ. നടനായും താരമായും ഒരുപോലെ തിളങ്ങിയ സൂര്യക്ക് 2014ല്‍ പുറത്തിറങ്ങിയ അഞ്ചാനിലൂടെയാണ് മോശം സമയം ആരംഭിച്ചത്. ഒന്നിന് പിന്നാലെ ഒന്നായി മിഡ് സിനിമകളും ബോക്‌സ് ഓഫീസിലെ തിരിച്ചടിയും ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചു.
കറുപ്പ്, വിശ്വനാഥ് ആന്‍ഡ് സണ്‍സ്, സീന്‍ Photo: IMDb
തന്നിലെ നടനെയും താരത്തെയും ഒരുപോലെ തേച്ചുമിനുക്കിക്കൊണ്ട് ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ തിരിച്ചുവരവ് നടത്തി സൂര്യ പലരെയും ഞെട്ടിച്ചു. ഒരു വര്‍ഷം മൂന്ന് 200 കോടി ചിത്രങ്ങള്‍ നേടി സിനിമാലോകത്ത് സൂര്യ പുതിയ ചരിത്രമെഴുതി. തമിഴ്‌നാട് തിയേറ്റര്‍ ഓണേഴ്‌സ് അസോസിയേഷന്റെ ഹെഡ് തിരുപ്പൂര്‍ സുബ്രഹ്‌മണ്യം കഴിഞ്ഞദിവസം സൂര്യയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.
തമിഴ് ഇന്‍ഡസ്ട്രിയെ ഈ വര്‍ഷം താങ്ങി നിര്‍ത്തിയത് സൂര്യയാണെന്ന് തിരുപ്പൂര്‍ സുബ്രഹ്‌മണ്യം പറഞ്ഞു. തുടര്‍ച്ചയായി മൂന്ന് സിനിമകള്‍ 200 കോടി കളക്ഷന്‍ നേടിയതോടെ തമിഴിലെ ടോപ് ലീഗിലേക്ക് സൂര്യ ഉയര്‍ന്നെന്നും മറ്റൊരു നടനും ഈ വര്‍ഷം ഇത്രയും വലിയ നേട്ടം സ്വന്തമാക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുപ്പൂര്‍ സുബ്രഹ്‌മണ്യം Photo: Screen Grab/ Sree Sakthi Talks
എന്നാല്‍ കഴിഞ്ഞദിവസത്തെ അഭിമുഖത്തിനൊപ്പം തിരുപ്പൂര്‍ സുബ്രഹ്‌മണ്യത്തിന്റെ പഴയ അഭിമുഖവും ഇതിനൊപ്പം ചര്‍ച്ചയായി. അഞ്ച് വര്‍ഷം മുമ്പ് കൊവിഡ് സമയത്ത് അദ്ദേഹം നല്‍കിയ അഭിമുഖത്തില്‍ സൂര്യയുടെ ഒ.ടി.ടി റിലീസ് ചിത്രങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. തിയേറ്റര്‍ ഉടമകളെ വഞ്ചിച്ച പരിപാടിയായിരുന്നു സൂര്യയുടേതെന്ന് അദ്ദേഹം പറഞ്ഞു.
‘പ്രൊഡ്യൂസ് ചെയ്യുന്ന പടങ്ങളെല്ലാം ഒ.ടി.ടിക്ക് കൊടുക്കുകയാണെങ്കില്‍ ഇനിയങ്ങോട്ടും അയാള്‍ ഒ.ടി.ടിയില്‍ തന്നെ പടമിറക്കട്ടെ. സൂര്യയുടെ സിനിമകള്‍ ഇനി തിയേറ്ററില്‍ റിലീസ് ചെയ്യണമോ വേണ്ടയോ എന്ന് ഞങ്ങളുടെ അസോസിയേഷന്‍ തീരുമാനിക്കും,’ എന്നായിരുന്നു തിരുപ്പൂര്‍ സുബ്രഹ്‌മണ്യം അഞ്ച് വര്‍ഷം മുമ്പ് പറഞ്ഞത്.
സൂര്യ Photo: Screen Grab/ 2D Entertainments
അന്ന് വിമര്‍ശിച്ച അതേ ആളെക്കൊണ്ട് ഇന്ന് രക്ഷകനെന്ന് വിളിപ്പിച്ച് സൂര്യ കാണിച്ച മാസിനെ ആരാധകര്‍ ആഘോഷിക്കുകയാണ്. തന്നെ വിലകുറച്ച് കണ്ടവര്‍ക്ക് സിനിമയിലൂടെ മറുപടി നല്‍കിയത് മാസ് ആയിട്ടുണ്ടെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു. മൂന്ന് വ്യത്യസ്ത ഴോണറുകളിലെ ചിത്രങ്ങള്‍ ഇത്രയും വലിയ ഹിറ്റാക്കിയത് മറ്റൊരു നടനും അനുകരിക്കാന്‍ സാധിക്കില്ലെന്നും കമന്റുകളുണ്ട്.
Content Highlight: Tamilnadu Theatre owners association Head’s words about Suriya viral in cinema pages